തിരുവനന്തപുരം > ശബരിമല സ്‌ത്രീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അവസാനിച്ചു. സ്‌ത്രീപ്രവേശം അംഗീകരിച്ച സുപ്രീംകോടതിവിധിയും റിവ്യൂ പെറ്റീഷന്റെയും റിട്ട് പെറ്റീഷന്റെയും കാര്യത്തില്‍ കോടതി എടുത്ത നിലപാടും ഇന്നലെ കോടതി എടുത്ത നിലപാടും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ആലോചിച്ചത്. എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നു. സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ മുന്‍വിധിയുണ്ടെന്നായിരുന്നു ഇരുകൂട്ടരും ആരോപിച്ചത്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു മുന്‍വിധിയും ഉണ്ടായിട്ടില്ലെന്നും കോടതി എന്താണോ പറഞ്ഞത് ആ വിധി നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 199ല്‍ സ്ത്രീപ്രവേശനം നിയന്ത്രിച്ച ഹൈക്കോടതി വിധി വന്നപ്പോഴും ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഇത് ജനാധിപത്യ സമ്പ്രദായവും നിയമവാഴ്ച്ചയും നിലനില്‍ക്കുന്ന രാജ്യമാണിത്. അതുകൊണ്ട് ഇതിലൊരു ദുര്‍വാശിയുമില്ല. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. വിശ്വാസികള്‍ക്ക് എല്ലാവിധ സംരക്ഷണവും കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ശബരിമലയുടെ യശസ്സ് ഉയര്‍ത്താന്‍ ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തിവരികയാണ്.
സെപ്തംബര്‍ 28ന്റെ വിധി അതേപടി നിലനില്‍ക്കുന്നു എന്നാണ് കോടതി വ്യക്തമാക്കിയത്. അപ്പോള്‍ കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റൊരു വഴിയുമില്ല.
സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ നടത്തിയ അഭ്യര്‍ത്ഥ സ്ത്രീപ്രവേശനത്തില്‍ ഒരു ക്രമീകരണം ഉണ്ടാക്കാം എന്നതായിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗില്‍ പ്രത്യേക ദിവസങ്ങള്‍ മാറ്റിവെയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട ആളുകളുമായി ആലോചിച്ച് തീരുമാനിക്കാം എന്ന് പറഞ്ഞ് യോഗം അവസാനിച്ചു.
എന്നാല്‍ യോഗം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ തങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ മറുപടിയും കഴിഞ്ഞ് ചര്‍ച്ച അവസാനിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവും കൂട്ടരും ഇറങ്ങിപ്പോയത്.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാനുള്ളതല്ല. വിശ്വാസമാണ് മൗലികാവകാശമല്ല വലുത് എന്ന നിലപാട് ഒരു സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി അക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. വിധി അനുശാസിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നതായിരുന്നു പ്രതിപക്ഷവും ബിജെപിയും സ്വീകരിച്ച നിലപാട്.
from Kerala || Deshabhimani Online News https://ift.tt/2Q4Mf5q
via IFTTT
No comments:
Post a Comment