തിരുവനന്തപുരം
പിഎഫ‌് പെൻഷനേഴ‌്സ‌് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച‌് രാജ‌്ഭവനിലേക്ക‌് മാർച്ച‌് നടത്തി. എ സമ്പത്ത‌് എംപി ഉദ‌്ഘാടനം ചെയ‌്തു. മ്യൂസിയം പരിസരത്തുനിന്നാരംഭിച്ച മാർച്ചിൽ നൂറുകണിക്കിന‌് പെൻഷൻകാർ പങ്കെടുത്തു. മാർച്ചിനെത്തുടർന്ന‌് അറുപതിനായിരം പെൻഷൻകാർ ഒപ്പിട്ട ഭീമഹർജി പ്രധാനമന്ത്രിക്ക‌് നൽകാനായി ഗവർണർക്ക‌് കൈമാറി. ഇപിഎസ‌് 95 കാലോചിതമായി പരിഷ‌്കരിക്കുക, മിനിമം പെൻഷൻ 9000 രൂപയാക്കുക, ക്ഷാമബത്ത ഏർപ്പെടുത്തുക, എല്ലാവർക്കും ഹയർ ഓപ‌്ഷൻ അനുവദിക്കുക, മുഴുവൻ സർവീസും കണക്കാക്കി പെൻഷൻ അനുവദിക്കുക, 100 മാസം കൊണ്ട‌് കമ്യൂട്ടേഷൻ തുക തിരിച്ചടച്ചവർക്ക‌് പൂർണ പെൻഷൻ അനുവദിക്കുക, സൗജന്യ ചികിത്സാ പദ്ധതിയിലും ഭക്ഷ്യസുരക്ഷാ പദ്ധതിയിലും പിഎഫ‌് പെൻഷൻകാരെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് മാർച്ച‌് നടത്തിയത‌്.
കെ എൻ ഗോപിനാഥ‌് (സിഐടിയു), വി ആർ പ്രതാപൻ (ഐഎൻടിയുസി), കെ പി രാജേന്ദ്രൻ (എഐടിയുസി), മാഹീൻ അബൂബക്കർ (എസ‌്ടിയു), കെ മനോജ‌്കുമാർ (ബിഎംഎസ‌്), അസോസിയേഷൻ വർക്കിങ് പ്രസിഡന്റ‌് ഡി മോഹനൻ, ജനറൽ സെക്രട്ടറി എം ധർമജൻ, സദാനന്ദൻപിള്ള, വി കെ ചന്ദ്രൻ, വി ജേക്കബ‌്, പി ജി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ‌് ടി പി ഉണ്ണിക്കുട്ടി അധ്യക്ഷനായി.
from Kerala || Deshabhimani Online News https://ift.tt/2OO2jn3
via IFTTT
No comments:
Post a Comment