‘‘ഉദ്യോഗസ്ഥൻ വ്യാജ ലഘുലേഖ തിരുകിക്കയറ്റി’’‐ തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കെ എം ഷാജി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

‘‘ഉദ്യോഗസ്ഥൻ വ്യാജ ലഘുലേഖ തിരുകിക്കയറ്റി’’‐ തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കെ എം ഷാജി

തൃശൂർ > പിടിച്ചെടുത്ത തെരഞ്ഞെടുപ്പ്‌ നോട്ടീസുകൾക്കിടയിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥൻ വ്യാജ ലഘുലേഖ തിരുകിക്കയറ്റുകയായിരുന്നുവെന്ന ഗുരുതരമായ ആക്ഷേപവുമായി ഹൈക്കോടതി അയോഗ്യനാക്കിയ മുസ്ലീം ലീഗ്‌ എംഎൽഎ കെ എം ഷാജി. തന്നെ അയോഗ്യനാക്കിയ നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേടതിയെ സമീപിക്കുമെന്നും തുടർന്ന്‌ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നും കെ എം ഷാജി പറഞ്ഞു.

ഇരുപത്‌ ശതമാനം മുസ്ലീങ്ങളുള്ള ഒരു മണ്ഡലത്തിൽ മുസ്ലീങ്ങൾക്കു വേണ്ടി വോട്ട്‌ ചോദിച്ച്‌ ജയിക്കാനാവില്ലെന്നായിരുന്നു കെ എം ഷാജിയുടെ വിശദീകരണം. പരാതിക്ക് അടിസ്ഥാനമായ ലഘുലേഖ താൻ ഇറക്കിയതല്ലെന്നു പറഞ്ഞ കെ എം ഷാജി  തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ആരോപിച്ചു. പരാതി നൽകിയ എതിർ സ്ഥാനാർഥി നികേഷ്‌ കുമാറിനെതിരെയും വിവാദ ലഘുലേഖ പിടിച്ചെടുത്ത തെരഞ്ഞെടുപ്പ്‌ കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെതിരെയും വ്യക്തിപരമായ ആക്ഷേപങ്ങളും കെ എം ഷാജി ഉന്നയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2DvF14n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages