പിറവം പള്ളി കേസിലെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

പിറവം പള്ളി കേസിലെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

ന്യൂഡല്‍ഹി> പിറവം പള്ളി കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പിറവം പള്ളിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജികള്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

മതപരമായ ഇത്തരം വിഷയങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യം എടുക്കുന്നത് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടി.

അമ്പലങ്ങളിലും പള്ളികളിലും ഒരു പാട് പണം വരുന്നതുകൊണ്ടാണ് ഇത്തരം  തര്‍ക്കങ്ങള്‍ വരുന്നതെന്നും കോടതി നിരീക്ഷിച്ചു.

.ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കോടതി അലക്ഷ്യ ഹര്‍ജി പരിഗണിച്ച ത്. പിറവം പള്ളി സംബന്ധിച്ച ഏപ്രില്‍ 19 ലെ വിധി നടപ്പിലാക്കുന്നില്ല എന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്ന് ഏപ്രില്‍ 19 നാണ് സുപ്രിം കോടതി വിധിച്ചത്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2Q21XhB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages