എസ‌്എസ‌്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ച‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

എസ‌്എസ‌്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ച‌്

തിരുവനന്തപുരം > എസ‌്എസ‌്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരുമിച്ച‌് ഒരേ സമയം നടത്താൻ പൊതുവിദ്യാഭ്യാസ ഗുണനിലവാര പരിശോധനാ സമിതി (ക്യുഐപി) യോഗം സർക്കാരിനോട‌് ശുപാർശ ചെയ‌്തു. ക്രിസ‌്മസ‌ിന‌് പ്രയോഗിക പ്രായസങ്ങളുള്ളതിനാൽ 10, പ്ലസ‌് വൺ, പ്ലസ‌് ടു പരീക്ഷകൾ ഒന്നിച്ച് നടത്തില്ല. നിലവിൽ എസ‌്എസ‌്എൽസി പരീക്ഷ മാർച്ച‌് 13 മുതൽ ഉച്ചയ‌്ക്ക‌് ശേഷവും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച‌് ആറു മുതൽ രാവിലെയുമായി നടത്താനാണ‌് അതത‌് ഡയറക്ടേറ്റുകൾ വിജ‌്ഞാപനം ഇറക്കിയത‌്.

എന്നാൽ വാർഷിക പരീക്ഷകൾ ഒരേ സമയം രാവിലെ തന്നെ നടത്തണമെന്ന‌് ക്യുഐപി യോഗം സർക്കാരിനോട‌് ശുപാർശ ചെയ‌്തു.  സ്ഥാനത്തെ 80% ക്ലാസ് മുറികളിലും 30 വിദ്യാർഥികളെ വീതം പരീക്ഷയ്ക്ക് ഇരുത്താമെന്ന് യോഗം വിലയിരുത്തി. 20% ക്ലാസ് മുറികളിൽ 42 വിദ്യാർഥികൾക്കു വീതം പരീക്ഷയെഴുതാം. ഈ സാഹചര്യത്തിൽ രണ്ടു പൊതു പരീക്ഷകളും രാവിലെ ഒന്നിച്ചു നടത്തണമെന്ന നിർദേശമാണ് യോഗത്തിൽ ഉണ്ടായത്. അന്തിമ തീരുമാനം സർക്കാരാണ‌് കൈകൊള്ളേണ്ടത‌്. എസ‌്എസ‌്എൽസിയുടെ കണക്ക‌്, ഫിസിക‌്സ‌് പരീക്ഷകൾ നടത്തുന്ന തീയതികൾ പരസ‌്പരം മാറ്റാനും ശുപാർശ ചെയ‌്തു. കണക്ക‌് പരീക്ഷയ‌്ക്ക‌് പഠിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നതിനാലാണ‌് തീരുമാനം.

എസ‌്എസ‌്എൽസി  മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ

എസ‌്എസ‌്എൽസി മോഡൽ പരീക്ഷകൾ 2019 ഫെബ്രുവരി 19 ന‌് ആരംഭിച്ച‌് 27 സമാപിക്കും.എസ‌്എസ‌്എസ‌്എൽസി ഐടി പരീക്ഷ ഫെബ്രുവരി 28 മുതൽ മാർച്ച‌് എട്ടുവരെ നടത്താൻ യോഗം തീരുമാനിച്ചു. എഡിപിഐ ജെസ്സി ജോസഫ‌് അധ്യക്ഷയായി, എസ‌്സിഇആർടി ഡയറക്ടർ ഡോ.  ജെ പ്രസാദ‌്, എസ‌്എസ‌്എ അഡീഷണൽ ഡയറക്ടർ ആർ ഷിബു,  അധ്യാപക സംഘടനാ ഭാരവാഹികളായ കെ സി ഹരികൃഷ്ണൻ, എൻ ശ്രീകുമാർ, ജയിംസ് കുര്യൻ, ഇ സലാഹുദ്ദീൻ, എ കെ സൈനുദ്ദീൻ, ടി വി വിജയൻ, റോയ് ബി ജോൺ തുടങ്ങിയവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2S6ICca
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages