ശബരിമലയിലേക്ക്‌ പ്രവർത്തകരെ സംഘടിപ്പിച്ച്‌ എത്തിക്കാൻ ബിജെപി നിർദേശം; രഹസ്യ സർക്കുലർ പുറത്ത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

ശബരിമലയിലേക്ക്‌ പ്രവർത്തകരെ സംഘടിപ്പിച്ച്‌ എത്തിക്കാൻ ബിജെപി നിർദേശം; രഹസ്യ സർക്കുലർ പുറത്ത്‌

കൊച്ചി > ശബരിമലയിൽ അക്രമ സംഭവങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്ന ബിജെപി പ്രവർത്തകരെ സംഘടിപ്പിച്ച്‌ സന്നിധാനത്തെത്തിക്കാൻ നേതാക്കളെ ചുമതലപ്പെടുത്തുന്ന സർക്കുലർ പുറത്ത്‌. ഓരോ ദിവസവും ഓരോ ജില്ലയിലെ പ്രവർത്തകരെ എത്തിക്കാനാണ്‌ നീക്കം. ഇതിനായി അതാത്‌ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾക്ക്‌ ചുമതല നൽകിയിട്ടുമുണ്ട്‌. ‘ആചാരാനുഷ്‌ഠാനങ്ങൾ സംരക്ഷിക്കാനെന്ന’ പേരിലാണ്‌ പ്രവർത്തകരെ എത്തിക്കുന്നത്‌.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്‌ണന്റെ പേരിലാണ്‌ സർക്കുലർ. നിയോജക മണ്ഡലം കമ്മിറ്റികൾക്ക്‌ നൽകിയ സർക്കുലറിൽ മണ്ഡലം ഭാരവാഹികൾക്കും ചുമതല നൽകിയിട്ടുണ്ട്‌. യുവ മോർച്ച പ്രവർത്തകർ, മറ്റ്‌ സംഘപരിവാർ സംഘടനാ പ്രവർത്തകർ തുടങ്ങിയവരെ എത്തിക്കുന്നത്‌ സംബന്ധിച്ച്‌ പട്ടിക നൽകണമെന്നും നിയോജക മണ്ഡലം കമ്മിറ്റികളോട്‌ ആവശ്യപ്പെടുന്നു. കുറഞ്ഞത്‌ മൂന്ന്‌ നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർ ഒരു ദിവസം ശബരിമലയിലെത്തണമെന്നാണ്‌ നിർദേശം. ഡിസംബർ 15 വരെയുള്ള ചുമതലകളാണ്‌ ഈ സർക്കുലറിൽ പറയുന്നത്‌.

പ്രവർത്തകർ എവിടെയെത്തണം, എവിടെ സംഘടിക്കണം എന്നീ കാര്യങ്ങൾ ചുമതലക്കാരൻ അറിയിക്കുമെന്നും ചുമതലക്കാരനെ ബന്ധപ്പെടേണ്ട ഫോൺ നമ്പറിനോടൊപ്പം സർക്കുലർ  വ്യക്തമാക്കുന്നു. സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിലെ ബിജെപി‐സംഘപരിവാർ അക്രമത്തെ തുടർന്ന്‌ ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കെയാണ്‌ പ്രവർത്തകരെ സംഘടിപ്പിച്ച്‌ എത്തിക്കാൻ നിർദേശം നൽകുന്ന ബിജെപി സർക്കുലർ.

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച കെ സുരേന്ദ്രനും കെ പി ശശികലയുമടക്കമുള്ള ബിജെപി‐സംഘപരിവാർ നേതാക്കളെയും പ്രവർത്തകരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തപ്പോൾ അവർ ഉയർത്തിയ വാദം തങ്ങൾ ഭക്തരാണെന്നും ദർശനത്തിനെത്തിയതാണെന്നുമായിരുന്നു. ശബരിമലയെ രാഷ്‌ട്രീയ നാടകത്തിന്‌ വേദിയാക്കുന്നതിന്‌ ആളെ സംഘടിപ്പിച്ച്‌ എത്തിക്കാനുള്ള ബിജെപി നീക്കം പുറത്തായതോടെ ഈ വാദത്തിലെ പൊള്ളത്തരം വെളിവാകുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2QUBQpV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages