ഇ വാർത്ത | evartha
മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യക്കെതിരെ കേസെടുത്തു

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യക്കും നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസെടുത്തു. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പരാതിയില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം പ്രഥമവിവര റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മാത്യു ടി.തോമസിന്റെ ഭാര്യ അച്ചാമ്മ അലക്‌സ്, ഡ്രൈവര്‍ സതീശന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2FqTv7l
via IFTTT
No comments:
Post a Comment