തീർഥാടകരെ തടഞ്ഞ്, കീ‌ഴ‌്‌വഴക്കം ലംഘിച്ച് യുഡിഎഫ് സംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

തീർഥാടകരെ തടഞ്ഞ്, കീ‌ഴ‌്‌വഴക്കം ലംഘിച്ച് യുഡിഎഫ് സംഘം


പമ്പ > ശബരിമലയിൽ നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച് എത്തിയ യുഡിഎഫ് നേതാക്കൾ കീഴ‌്‌വഴക്കങ്ങൾ  ലംഘിച്ചു. ശബരി പാതയിൽ തീർഥാടകർ പവിത്രമായി കരുതുന്ന പമ്പ ഗണപതി കോവിലിലെ പടിക്കെട്ടുകളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചാണ് നേതാക്കൾ കീഴ‌്‌വഴക്കം ലംഘിച്ചത‌്.  കർപ്പൂരം കത്തിച്ച് തൊട്ട് തൊഴുതും ഉഴിഞ്ഞും തീർഥാടകർ പ്രത്യേകതയോടെ കണ്ടിരുന്നതാണ് പടിക്കെട്ടുകൾ. ചരിത്രത്തിലാദ്യമായാണ് ഇവിടെ ഇത്തരം സമരനാടകം അരങ്ങേറുന്നത്.

ക്ഷേത്രകവാടമാണെന്നത് പരിഗണിക്കാതെ നേതാക്കൾ നടയിൽ ഇരുന്ന് മുദ്രാവാക്യവും വിളിച്ചു. തീർഥാടകർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയിലായിരുന്നു ഇത‌്. തുടർന്ന് തീർഥാടകരെ വലത്തെ നടവഴി തിരിച്ചുവിട്ടു. പൊലീസിന്റെ സ്കാനറും മെറ്റൽ ഡിറ്റക്ടറും ഉപയോഗിച്ചുള്ള പരിശോധനയും ഇതോടെ നടത്താനായില്ല. അര മണിക്കൂറോളം തീർഥാടകരെ തടഞ്ഞ രമേശ് ചെന്നിത്തലയും സംഘവും നിരോധനാജ്ഞ ലംഘിച്ചെന്ന് അവകാശപ്പെട്ട് സമരം അവസാനിപ്പിച്ചു.

ഉപരോധസമരത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് വിട്ടുനിന്നതും ശ്രദ്ധേയമായി.  മാധ്യമങ്ങൾ വാർത്തയാക്കുമെന്ന് ഭയന്ന് ബെന്നി ബെഹനാൻ നന്ദി പറയുന്നതിനിടെയാണ് ഉമ്മൻ ചാണ്ടി പടിക്കെട്ടിലെത്തി ഇരുന്നത്. ഇതിനിടെ സമരം അവസാനിച്ചതായും അറിയിച്ചു. നിലയ്ക്കലും സംഘർഷമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് യുഡിഎഫ് സംഘം കുത്തിയിരുപ്പ് നടത്തിയത്. എന്നാൽ പൊലീസ് സംയമനം പാലിച്ച‌് അറസ‌്റ്റും സംഘർഷവും ഒഴിവാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ, എം കെ മുനീർ, സി പി ജോൺ തുടങ്ങിയവരാണ് ഉപരോധസമരത്തിന് നേതൃത്വം നൽകിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2qWb7Op
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages