മത്സ്യമേഖലയ‌്ക്ക‌് കേന്ദ്രത്തിൽ സ്വതന്ത്ര മന്ത്രാലയം വേണം: ദക്ഷിണേന്ത്യൻ മന്ത്രിമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

മത്സ്യമേഖലയ‌്ക്ക‌് കേന്ദ്രത്തിൽ സ്വതന്ത്ര മന്ത്രാലയം വേണം: ദക്ഷിണേന്ത്യൻ മന്ത്രിമാർ


കൊച്ചി
മത്സ്യമേഖലയുടെ സംരക്ഷണത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏകീകൃത പരിപാലന രീതികൾ അനിവാര്യമാണെന്ന് ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ സമ്മേളനത്തിൽ നിർദേശമുയർന്നു. മത്സ്യമേഖലയിൽ കേരളം നടപ്പാക്കിയ നിയന്ത്രണങ്ങൾക്കും വിഭവ സംരക്ഷണ പദ്ധതികൾക്കും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രോളിങ് നിരോധനത്തിലെ സമയമാറ്റം സംബന്ധിച്ച‌് മത്സ്യത്തൊഴിലാളികളുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യമേഖലയ്ക്കായി കേന്ദ്രത്തിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം വേണമെന്ന് ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാർ ഏകകണ്ഠമായി ആവശ്യപ്പെട്ടു. സമുദ്രാതിർത്തിയിൽ സംസ്ഥാനങ്ങളുടെ അധികാരപരിധി 12 നോട്ടിക്കൽ മൈലിൽനിന്ന‌് 36 നോട്ടിക്കൽ മൈലായി ഉയർത്തണം. കടലിലെ പ്ലാസ‌്റ്റിക‌് മാലിന്യം നീക്കം ചെയ്യാൻ മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും സഹകരണത്തോടെ ശുചിത്വസാഗരം പോലുള്ള പദ്ധതികൾ മറ്റുസംസ്ഥാനങ്ങളിൽ ആവിഷ്‌കരിക്കണം, ചെറുമീനുകളെ പിടിക്കുന്നത‌് തടയാൻ കേരളം നടപ്പാക്കിയ മിനിമം ലീഗൽ സൈസ് (എംഎൽഎസ്) നിയന്ത്രണങ്ങളും മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കണം,  മത്സ്യത്തൊഴിലാളി പങ്കാളിത്തത്തോടെയുള്ള ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലുകൾ മറ്റ് സംസ്ഥാനങ്ങളിലും രൂപീകരിക്കണം തുടങ്ങിയ നിർദേശങ്ങളും സമ്മേളനത്തിൽ ഉയർന്നു.

ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയാണ് പദ്ധതികൾ വേണ്ടതെന്ന കേരളത്തിന്റെ അഭിപ്രായം മറ്റ് സംസ്ഥാനങ്ങൾ ശരിവച്ചതായും മന്ത്രി അറിയിച്ചു. കടൽ മത്സ്യസമ്പത്ത് സംരക്ഷിക്കാനും വിനാശകരമായ മത്സ്യബന്ധന രീതികൾ നിരോധിക്കാനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി കേരളം മുന്നോട്ടുവയ‌്ക്കുന്ന മാതൃക അനുകരണീയമാണെന്ന് മറ്റ‌് സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടു. കടൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പിക്കാൻ നിരീക്ഷണ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകളുമുണ്ടായി. ഹാർബറുകളുടെ മാനേജ്‌മെന്റിന് മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള പങ്കാളിത്ത മാനേജ്‌മെന്റ് മാതൃക നടപ്പാക്കാവുന്നതാണ്. ഇന്ത്യൻ മത്സ്യബന്ധന യാനങ്ങൾ അയൽ രാജ്യങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ച് നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്നത് തടയാൻ നടപടികളുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി മഹാദേവ് ജഗന്നാഥ് ജാൻകർ, കേന്ദ്ര ഫിഷറീസ് വികസന കമീഷണർ പോൾ പാണ്ഡ്യൻ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ, സിഫ‌്റ്റ് ഡയറക്ടർ ഡോ. സി എൻ രവിശങ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2DeBd6z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages