ആധാര്‍ കാണിച്ചിട്ടും തന്നെ കൂട്ടമായി ആക്രമിച്ചു; ലളിതയുടെ ബന്ധുവിനും അക്രമികളുടെ മര്‍ദ്ദനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ആധാര്‍ കാണിച്ചിട്ടും തന്നെ കൂട്ടമായി ആക്രമിച്ചു; ലളിതയുടെ ബന്ധുവിനും അക്രമികളുടെ മര്‍ദ്ദനം


ശബരിമല > ശബരിമലയിലെത്തിയ തൃശൂര്‍ സ്വദേശിയായ ലളിതയുടെ ബന്ധുവിനും മര്‍ദ്ദനം ഏറ്റതായി ആരോപണം. ആധാര്‍ കാണിച്ചിട്ടും തന്നെ മര്‍ദിക്കുകയായിരുന്നെന്ന് ബന്ധുവായ മൃദുല്‍ പറഞ്ഞു. എല്ലാവരും വന്ന് കൂട്ടമായി മര്‍ദിക്കുകായായിരുന്നു; മൃദുല്‍ പറഞ്ഞു

നടപ്പന്തലില്‍  നിന്ന് പതിനെട്ടാം പടിക്ക് കയറുന്നിടത്ത് എത്തിയപ്പോളാണ് ലളിത തടയപ്പെട്ടത്. പേരക്കുട്ടിയുടെ ചോറൂണിനായാണ് സന്നിധാനത്ത് എത്തിയതെന്ന് ലളിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു എന്നാല്‍ പ്രതിഷേധക്കാര്‍ മര്‍ദിക്കുകയായിരുന്നു. 52 വയസ്സായിരുന്നു  ലളിതക്ക് പ്രായം. അക്രമികള്‍ പമ്പയില്‍  തന്നെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നുവെന്നും ഇതിനു പിന്നാലെയായിരുന്നു സന്നിധാനത്തെ അക്രമമെന്ന് ലളിത പറഞ്ഞു.

ദര്‍ശനം നടത്താന്‍ ഇവര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ സുരക്ഷയൊരുക്കുമെന്ന് പൊലീസും അറിയിച്ചിരുന്നു.ആര്‍എസ്എസ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടരുകയാണ്. കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും കെ സുരേന്ദ്രനുമടക്കമുള്ളവര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യുകയാണ്. ഇരുമുടിക്കെട്ടും വ്രതവുമില്ലാതെയാണ് ഇവര്‍ സ്ത്രീകളെ തടയാന്‍ പതിനെട്ടാം പടിയിലടക്കം നിലയുറപ്പിച്ചിരിക്കുന്നത്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2RGfj0b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages