തിരുവനന്തപുരം > ശബരിമല തീർഥാടനം അലങ്കോലപ്പെടുത്താനും സംസ്ഥാനത്തെ ക്രമസമാധാനാന്തരീക്ഷം തകർക്കാനും അക്രമികളെ ഇളക്കിവിട്ട‌് സംഘപരിവാർ കലാപം നടത്തുകയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.ശബരിമലയിലെ പോലീസ‌് നടപടികളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരെുടെ ചോദ്യങ്ങളോട‌് പ്രതികരിക്കുകയായിരുന്നു കോടിയേരി.
ആസൂത്രിതമായ അക്രമ നീക്കങ്ങളൈ നേരിടാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. നിരോധാനാജ‌്ഞ ലംഘിച്ചാൽ നടപടി സ്വാഭാവികവുമാണ‌്. അക്രമ സാധ്യതകൾ കണക്കിലെടുത്ത‌് നിരോധനാജ‌്ഞ പ്രഖ്യാപിക്കാൻ നിർദ്ദേശിച്ചത‌് കേന്ദ്ര സർക്കാറും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ‌്. അത‌് നടപ്പാക്കുമ്പോൾ കേന്ദ്ര ഭരണകക്ഷിക്കാർ തന്നെ ലംഘിക്കുന്നു. കേന്ദ്ര നിർദ്ദേശം പോലുംഅനുസരിക്കാതെ അക്രമികളെ ഇറക്കിവിട്ടുളള കലാപമാണിത‌്.
സംസ്ഥാനത്ത‌് വിമോചന സമരാന്തരീക്ഷം സൃഷ‌്ടിക്കാനാണ‌് ശ്രമിക്കുന്നത‌്. വിമോചന സമരത്തിന്റെ പുതിയ പതിപ്പാണ‌് സംഘപരിവാർ സൃഷ‌്ടിക്കുന്നത‌്. അങ്ങിനെ ഒരു സ്ഥിതി അനുവദിക്കാൻ പറ്റില്ല. ഇത്തരം അക്രമങ്ങളെ ചെറുക്കാൻ ജനങ്ങൾ രംഗത്തിറങ്ങണം. അഞ്ച‌് ശതമാനം മാത്രമാണ‌് ഈ സമരത്തോട‌് യോജിപ്പുള്ളവർ. 95 ശതമാനം ജനങ്ങളും ഇതിനെതിരാണ‌്. ഈ ജനങ്ങളാകെ സമരത്തിനെതിരെ അണിനിരക്കണം.
തെരുവിൽ കലാപം അഴിച്ചുവിട്ടാൽ സുപ്രീംകോടതി വിധി മാറില്ല. ബിജെപിക്ക‌് അത്ര വലിയ താൽപര്യം ഈ വിഷയത്തിൽ ഉണ്ടെങ്കിൽ കേന്ദ്ര സർക്കാറിനെക്കൊണ്ട‌് ഒരു ഓർഡിനൻസ‌് പുറപ്പെടുവിക്കുകയാണ‌് വേണ്ടത‌്. ഇവിടെ തെരുവിൽ ജനങ്ങളെ തടയുന്നതിന‌് പകരം നേരെ ഡെൽഹിയിലേക്ക‌് പോയി മോഡിയോടും അമിത‌്ഷായോടും പറഞ്ഞാൽ മതിയെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QQHWYr
via IFTTT
No comments:
Post a Comment