‘മമ്മൂക്ക അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ പേരന്‍പ് ഞാന്‍ ഉപേക്ഷിക്കുമായിരുന്നു’; സംവിധായകന്‍ റാം പറയുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

‘മമ്മൂക്ക അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ പേരന്‍പ് ഞാന്‍ ഉപേക്ഷിക്കുമായിരുന്നു’; സംവിധായകന്‍ റാം പറയുന്നു

ഇ വാർത്ത | evartha
‘മമ്മൂക്ക അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ പേരന്‍പ് ഞാന്‍ ഉപേക്ഷിക്കുമായിരുന്നു’; സംവിധായകന്‍ റാം പറയുന്നു

ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പ്. തങ്കമീന്‍കള്‍, തരമണി, കാട്രത് തമിഴ് എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഈ ചിത്രം എന്നന്നേക്കുമായി ഉപേക്ഷിക്കുമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാം. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് റാം ഇക്കാര്യം പറഞ്ഞത്. അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

2009ല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു. ആരായിരിക്കണം അമുദന്‍ എന്നു ചിന്തിച്ചപ്പോള്‍ ഒരു മുഖമേ മനസ്സില്‍ വന്നുള്ളൂ. മമ്മൂക്കയുടേത്. പണ്ടു മുതലേ നന്നായി മലയാളം സിനിമകള്‍ കാണുന്ന ഒരാളാണ് ഞാന്‍. മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയ തുടങ്ങിയ ചിത്രങ്ങളെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. പിന്നെ വടക്കന്‍ വീരഗാഥ, എം.ടി വാസുദേവന്‍ നായര്‍ സാറിന്റെ സിനിമകളും എഴുത്തും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മമ്മൂക്ക ഈ സിനിമ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഞാനിത് ഉപേക്ഷിക്കുമായിരുന്നു’ റാം പറയുന്നു.പേരന്‍പിന് ലഭിച്ച സ്വീകരണത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും റാം പറയുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2SjoqUT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages