തിരുവനന്തപുരം
പുതുതലമുറയിലെ മലയാളിസ്ത്രീകൾക്ക‌് പ്രതികരണശേഷി നഷ്ടമായെന്ന‌് നർത്തകിയും സാമൂഹ്യപ്രവർത്തകയുമായ മല്ലിക സാരാഭായി പറഞ്ഞു. മാപ്പിളലഹളയിലടക്കം നിർഭയം പങ്കെടുത്ത വനിതകളുടെ പിൻഗാമികൾ പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുടെ അനുസരണയുള്ള പ്രജകളാകുന്ന കാഴ്ച നിരാശാജനകമാണ‌്. അനീതിയോട‌് പ്രതികരിക്കാനുള്ള ആർജവം ഉണ്ടാകണം. പ്രതിരോധത്തിന്റെ സംസ്കാരമുള്ളവരാണ് മലയാളിസമൂഹമെന്നത‌് മറക്കരുതെന്നും മല്ലിക പറഞ്ഞു. ബുധനാഴ്ച വൈകിട്ട‌് സമം വനിതാ കൂട്ടായ്മ സംഘടിപ്പിച്ച തെരുവോര ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അവർ.
കുടുംബത്തിന്റെ അഭിമാനത്തിനായി അതിക്രമങ്ങളെ ചോദ്യംചെയ്യാൻ പോലും തയ്യാറാകാത്തവിധം നിശ്ശബ്ദരായ സമൂഹമായി കേരളം മാറിയിരിക്കുന്നു. ചോദ്യംചെയ്യാൻ തയ്യാറാകുന്നവരെ ഒറ്റപ്പെടുത്തുന്ന സമൂഹമനഃസ്ഥിതിയാണ‌് ഡബ്ല്യൂസിസി അംഗങ്ങളുടെ ഇന്നത്തെ അവസ്ഥ സൂചിപ്പിക്കുന്നത‌്. ഡബ്ല്യൂസിസിയുടെ ഭാഗ
മാകുന്നവർക്ക് പിന്നീട‌് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നില്ല.
സമൂഹത്തിലെ ഉന്നതർക്കെതിരെ ഉയർന്ന മീടു ക്യാമ്പയിനെ പരിഹസിക്കുന്ന രീതി ശരിയല്ല. മീടു ക്യാമ്പയിൻ സ്ത്രീകൾക്കിടയിൽ വളർത്തിയെടുത്ത സാഹോദര്യ മനോഭാവം തന്നെയാണ‌് അതിന്റെ ഏറ്റവും വലിയ വിജയം. ഗുജറാത്ത് വംശ്യഹത്യയ്ക്കെതിരെ സംസാരിച്ചതിന്റെപേരിൽ ബിജെപി ഇപ്പോഴും തന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുകയാണ്. തങ്ങൾ മാത്രമാണ‌് ഇന്ത്യാക്കാർ എന്നും മറ്റുള്ളവർ രാജ്യദ്രോഹികളാണെന്നുമുള്ള ചിലരുടെ മനോഭാവം അപലപനീയമാണെന്നും അവർ പറഞ്ഞു.
സമം കൂട്ടായ്മയെ പ്രതിനിധാനംചെയ‌്ത‌് ആർ പാർവതീദേവി, ഡോ. അനീഷ്യ, പുഷ്പാവതി എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2OZqZcq
via IFTTT
No comments:
Post a Comment