മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അക്രമം തടയാന്‍ ഹൈക്കോടതി ഇടപെടണമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അക്രമം തടയാന്‍ ഹൈക്കോടതി ഇടപെടണമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍

കൊച്ചി>ശബരിമലയില്‍ നിയമം കയ്യിലെടുത്ത് ഇടപെടുന്നവര്‍ സമൂഹവിരുദ്ധരുടെ കരുക്കളായി മാറി ഭക്തരെ അപായപ്പെടുത്താനും ശബരിമലയിലെ ശാന്തി തകര്‍ക്കാനും ഇടയുണ്ടെന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം മനോജ്‌ ഹൈക്കോടതിയെ അറിയിച്ചു

ചില രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും സ്ത്രീ പ്രവേശനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം മണ്ഡല മകരവിളക്ക്‌ കാലത്ത് തുടര്‍ന്നാല്‍ അത് തീര്‍ത്ഥാടനത്തെ ബാധിയ്ക്കും. ക്രമസമാധാനം പുലര്‍ത്തിയേ പറ്റൂ എന്നത് എല്ലാവരെയും ഓര്‍മ്മിപ്പിയ്ക്കേണ്ടതുണ്ട്. അതുകൊണ്ട് വിഷയത്തില്‍ പ്രതിഷേധിയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും അയ്യപ്പ ഭക്ത സംഘടനകളോടും സ്വയം നിയന്ത്രണം പാലിയ്ക്കാന്‍ കോടതി നിര്‍ദേശിയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. ശബരിമലയിലും പമ്പയിലും നിലയ്ക്കലും പരിസര പ്രദേശങ്ങളിലും പ്രതിഷേധവും നിയമം കയ്യിലെടുക്കുന്ന ചെയ്തികളും ഒഴിവാക്കി മണ്ഡല -മകരവിളക്ക്‌ കാലത്ത് അനിഷ്ട സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കോടതി പിന്നീട് പരിഗണിയ്ക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2qA3dKu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages