കൊച്ചി>കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് മാത്രമായി ഇപ്പോൾ എന്ത് സംവിധാനങ്ങളാണുള്ളതെന്ന് വിശദീകരിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദേശം.നിലവിലുള്ളതും ദിർഘകാലാടിസ്ഥാനത്തിലും ഒരുക്കാൻ പോകുന്ന സൗകര്യങ്ങളും സുരക്ഷ സംബന്ധിച്ചും ബോർഡും സർക്കാരും ഒരാഴ്ചക്കകം വിശദീകരിക്കണം.
സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ക സൗകര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ബോർഡ് വാക്കാൽ അറിയിച്ചു. ദിർഘകാലാടിസ്ഥാത്തിൽ സൗകര്യങ്ങൾ ഒരുക്കാൻ ഭൂമി വിട്ടു കിട്ടേണ്ടതുണ്ടന്നും ബോർഡ് വ്യക്തമാക്കി. ശബരിമലയിൽ യുവതി പ്രവേശം ബി ജെ പി - കോൺഗ്രസ് നേതാക്കൾ തടയുകയാണെന്നും
വ്രതമെടുത്ത തങ്ങളെയും പിന്തുണക്കുന്ന വരേയും ആക്രമിക്കുകയാണന്നും ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശിനി രേഷ്മ അടക്കം 4 യുവതികൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത് ..
അഡ്വ. വി കെ ഭദ്രകുമാരി മുഖേനയാണ് നാല് യുവതികള്‍ ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.രണ്ടു ദിവസം അക്രമികളെ ശബരിമലയിലും പരിസരത്തുനിന്ന് പൂര്‍ണമായും ഒഴിവാക്കി സ്ത്രീകള്‍ക്ക് മാത്രമായി ദര്‍ശനത്തിനു സൗകര്യം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ മൗലികാവകാശം തടയപ്പെട്ടിരിക്കുകയാണന്ന് ഹർജിക്കാർ ആരോപിച്ചു .വ്യക്തിയുടെ മൗലീകാവകാശം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പൊതു സമുഹത്തിന്റെ മൗലീകാവകാശങ്ങൾ എന്നും താൽപ്പര്യങ്ങളുടെ വൈരുധ്യം പരിഗണിക്കപ്പെടുമ്പോൾ പൊതു സമൂഹത്തിന്റെ അവകാശമാണ്
കൂടുതൽ പ്രധാനമെന്നും കോടതി വാക്കാൽ പരാമർശിച്ചു .
from Kerala || Deshabhimani Online News https://ift.tt/2DTyErB
via IFTTT
No comments:
Post a Comment