ഭക്തരെ ഭീതിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ശബരിമലയിൽനിന്നും അകറ്റാനുള്ള ആർഎസ്എസ് നീക്കത്തിനെതിരെ ദേവസ്വംബോർഡും ജില്ലാ ഭരണ നേതൃത്വവും രംഗത്ത്. ഭക്തരെ ബോധവൽകരിക്കുകയാണ് ആദ്യലക്ഷ്യം.
ക്ഷേത്രത്തിൽ മൈക്കിലൂടെ നൽകുന്ന പതിവ് അറിയിപ്പുകൾക്കൊപ്പം വ്യാജപ്രചാരണങ്ങളിൽ ഭയപ്പെടരുതെന്ന മുന്നറിയിപ്പും നൽകിത്തുടങ്ങി. ഒറ്റയ്ക്കോ കൂട്ടമായോ ശരണം വിളിക്കാനും നാമജപം നടത്താനും ആർക്കും തടസമില്ല എന്ന അറിയിപ്പ് കലക്ടറുടെ നിർദേശപ്രകാരമാണ് നൽകുന്നത്.
വരും ദിവസങ്ങളിൽ പൊതുജന സമ്പർക്ക വകുപ്പ് മുഖേന എല്ലാ സംസ്ഥാനങ്ങളിലും പത്ര, ദൃശ്യമാധ്യമങ്ങൾ മുഖേന പരസ്യം നൽകാൻ തീരുമാനിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു. ഭണ്ഡാരത്തിൽ പൈസ ഇടരുതെന്ന ആർഎസ്എസ്, ബിജെപി നിർദേശം 1258 ക്ഷേത്രങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടാണ്. പതിമൂവായിരത്തോളം ഹൈന്ദവരായ ദേവസ്വംബോർഡ് ജീവനക്കാരേയും പെൻഷൻകാരേയും അവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ ഭക്തരെ വേട്ടയാടുകയാണെന്നും ശരണം വിളിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. കേരളത്തിന് പുറമേ കൂടുതൽ തീർഥാടകരെത്തുന്ന അയൽ സംസ്ഥാനങ്ങളിലേക്കും ഈ പ്രചാരണം വ്യാപിപ്പിച്ചിരിക്കുകയാണ്. അതിനുവേണ്ടി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കേന്ദ്രമന്ത്രിമാരേയും എംപിമാരേയും നിയോഗിച്ചിട്ടുണ്ട്.
ശബരിമലയിലും ദേവസ്വംബോർഡിന്റെ മറ്റ് ക്ഷേത്രങ്ങളിലും കാണിക്കയിടരുത്, ശബരിമലയിലെ അപ്പം അരവണ വാങ്ങരുത് എന്നീ പ്രചരണങ്ങളും ആർഎസ്എസും ബിജെപിയും നടത്തുന്നുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2FNivGb
via IFTTT
No comments:
Post a Comment