ഇ വാർത്ത | evartha
പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: ഇന്ധന വിലയിൽ വീണ്ടും ഇടിവ്. ഇന്ന് പെട്രോളിനും ഡീസലിനും 20 പൈസ കുറഞ്ഞു. ആഗോള വിപണിയിൽ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാൻ കാരണം. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 80.24 രൂപയും ഡീസലിന് 76.93 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ വില 78.84 രൂപയായി. ഡീസലിന് 75.47 രൂപയും. കോഴിക്കോട്ട് പെട്രോൾ വില 79.19 രൂപയും ഡീസലിന് 75.82 രൂപയുമായി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2DIzese
via IFTTT
No comments:
Post a Comment