ന്യൂഡൽഹി
ശബരിമല ഭക്തന്റെ നെഞ്ചിൽ പൊലീസ‌് ചവിട്ടുന്നതായി വ്യാജചിത്രം പ്രചരിപ്പിച്ച‌് ഡൽഹിയിൽ ബിജെപിയുടെ ‘സേവ‌് ശബരിമല’ പരിപാടി. കോൺസ‌്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന പരിപാടിയിൽ വേദിക്ക‌് പിന്നിലായി ചിത്രത്തിന്റെ വലിയ പോസ‌്റ്റർ പതിച്ചു. കാറിലും ബൈക്കിലും പതിക്കുന്നതിന‌് സ‌്റ്റിക്കർ രൂപത്തിൽ അതിന്റെ ഒരു ലക്ഷം പകർപ്പും ഇറക്കി.
ഡൽഹിയിലെ ബിജെപി നേതാവ‌് തേജീന്ദർ സിങ‌് ബഗ്ഗയാണ‌് വ്യാജചിത്രം ഉപയോഗിച്ച‌് പരിപാടി സംഘടിപ്പിച്ചത‌്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും വിമർശനം രൂക്ഷമായതോടെ വിശദീകരണവുമായി ബഗ്ഗയെത്തി. ചിത്രം പ്രതീകാത‌്മകമാണെന്ന‌് പോസ‌്റ്ററിൽ അറിയിച്ചിട്ടുണ്ടെന്നാണ‌് ബഗ്ഗ പറയുന്നത‌്.
മാവേലിക്കര സ്വദേശിയായ രാജേഷ‌്കുറുപ്പ‌് അയ്യപ്പഭക്തനായി വേഷമിട്ടുള്ള വ്യാജചിത്രമാണ‌് വർഗീയ ലക്ഷ്യത്തോടെ സംഘപരിവാർ ഉപയോഗിക്കുന്നത‌്. രാജേഷ‌്കുറുപ്പ‌് സ‌്റ്റുഡിയോ ഫോട്ടോഗ്രാഫറുമായി ചേർന്ന‌് അയ്യപ്പഭക‌്തന്റെ വേഷമിട്ട‌് വ്യാജദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു.
ഇക്കാര്യം പൊലീസിനോടും മാധ്യമങ്ങളോടും ഫോട്ടോഗ്രാഫർ സമ്മതിച്ചിട്ടുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2zSNn1A
via IFTTT
No comments:
Post a Comment