നുണപ്രചാരണം പൊളിഞ്ഞു; ഭൂരിപക്ഷവും ശമ്പളം മാറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

നുണപ്രചാരണം പൊളിഞ്ഞു; ഭൂരിപക്ഷവും ശമ്പളം മാറി

തിരുവനന്തപുരം > സാലറി ചലഞ്ചിന്റെ പുതിയ ക്രമീകരണം കാരണം ജീവനക്കാർക്ക‌് ശമ്പളം വൈകിയെന്ന പ്രചാരണം പൊളിഞ്ഞു. തിങ്കളാഴ‌്ചയിലെ കണക്ക‌ുപ്രകാരം 51,566 ബില്ലിലായി 4,03316 പേർ ശമ്പ‌ളം വാങ്ങി. ഇനി കുറച്ചുപേർ മാത്രമാണ‌് ശമ്പളം വാങ്ങാനുള്ളത‌്.

സാലറി ചലഞ്ചിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക 525 കോടിരൂപയായി. സ‌്പാർക്ക‌് വഴി ശമ്പളം വാങ്ങുന്നവരുടേതാണിത‌്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നേരിട്ടാണ‌് തുക നൽകുന്നത‌്. ഇത‌് നൂറ‌ുകോടിയോളം വരും. അങ്ങനെവരുമ്പോൾ സാലറി ചലഞ്ചിൽ മൊത്തം ലഭിച്ച തുക 625 കോടിയാണ‌്. സുപ്രീംകോടതി വിധിയുടെ ഭാഗമായി സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സർക്കുലറിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

  ഇത‌് പർവതീകരിച്ച‌് ശമ്പളം വൈകുമെന്ന‌് മനോരമ കഥ മെനഞ്ഞു. എന്നാൽ‌, ഒക‌്ടോബറിൽ ആദ്യ  മൂന്ന‌് പ്രവൃത്തിദിനത്തിൽ 32,892 ബില്ലിലായി 2,84,998  പേർ  ശമ്പളം മാറിയപ്പോൾ  നവംബറിലെ ആദ്യ മൂന്ന‌് പ്രവൃത്തി ദിനത്തിൽ 41, 448 ബില്ലിൽ 3,36,995 പേർ ശമ്പ‌ളം മാറി.
 പ്രവൃത്തിദിനം നാലാ യപ്പോൾ 51,566 ബില്ലിലായി 4,03316 പേർ ശമ്പ‌ളം വാങ്ങി. ഒറ്റ ദിവസംകൊണ്ട‌് 66,321 പേർ കൂടുതൽ ശമ്പളം മാറി.  
4,85,469 ജീവനക്കാരാണ‌്  സെപ‌്തംബറിലെ ശമ്പളം മാറിയത‌്. അങ്ങനെയെങ്കിൽ 82,149 പേർ മാത്രമാണ‌് ശമ്പളം മാറാനുള്ളത‌്. അടുത്ത ദിവസംതന്നെ ഇവരും ശമ്പളം മാറും.



from Kerala || Deshabhimani ​Online ​News https://ift.tt/2Qn6XKB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages