ശബരിമലയിൽ നിയന്ത്രണാധികാരമുണ്ട‌്, ആചാരാനുഷ‌്ഠാനങ്ങളിൽ ഇടപെടില്ല : സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ശബരിമലയിൽ നിയന്ത്രണാധികാരമുണ്ട‌്, ആചാരാനുഷ‌്ഠാനങ്ങളിൽ ഇടപെടില്ല : സർക്കാർ



ശബരിമലയിൽ നിയന്ത്രണാധികാരമുണ്ടെന്നും സുഗമമായ തീർഥാടനം ഉറപ്പാക്കുകയെന്നത് ഉത്തരവാദിത്തമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ശബരിമലയിലെ മതപരമായ ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഭാവിയിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു.

തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ കർശനനടപടി സ്വീകരിക്കും. സുഗമമായ തീർഥാടനം ഉറപ്പുവരുത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നാനാജാതി മതസ്ഥർക്കും പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമല. സുപ്രീംകോടതിവിധി നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സർക്കാരിനുവേണ്ടി ദേവസ്വം റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി എം ഹർഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വർഷംതോറും സുരക്ഷാ ക്രമീകരണങ്ങൾക്കായി സർക്കാർ ഖജനാവിൽനിന്നു കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുമുണ്ട്. മുഖ്യമന്ത്രി ക്ഷേത്രാധികാരികൾക്ക് ഒരു നിർദേശവും നൽകിയിട്ടില്ല.  ക്ഷേത്രകാര്യത്തിൽ ഒരു ഘട്ടത്തിലും  ഇടപെട്ടിട്ടുമില്ല.എന്നാൽ സുരക്ഷാകാര്യങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്.  തുലമാസ പൂജയ‌്ക്കും ചിത്തിര ആട്ടവിശേഷത്തിനും നാമജപത്തിന്റെ മറവിൽ സംഘർഷം ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പുവരുത്താൻ നിർദേശിക്കുകമാത്രമാണ് മുഖ്യമന്ത്രി ചെയ്തത്.

സർക്കാർ നൽകുന്ന തുക ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്നകാര്യം പരിശോധിക്കാൻ സർക്കാരിന്  അധികാരമുണ്ട്. 
സുപ്രീംകോടതി യുവതീ പ്രവേശനത്തിന് അനുമതി നൽകിയതിനെ തുടർന്ന് ചില രാഷ്ട്രീയ സംഘടനകൾ സ്വന്തംഅജൻഡ നടപ്പാക്കാൻ സ്ത്രീകളെ തടയുന്ന സ്ഥിതിയുണ്ടായി. ക്രമസമാധാനം ഉറപ്പാക്കാൻ കർശനനടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടുകയും ചെയ്തു. യുവതികളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാനാണ് പൊലീസ് ഇടപെടൽ ഉണ്ടായത‌്. ശബരിമലക്ഷേത്രകാര്യങ്ങളിൽ സർക്കാർ ഇടപെടുന്നുവെന്നും മറ്റും ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് സർക്കാർവിശദീകരണം.
യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ വ്രതമെടുത്ത് സന്നിധാനത്തെത്തുന്ന പുരുഷന്മാർക്ക് തടസ്സമാകുമെന്ന വാദം അംഗീകരിക്കാനാകില്ല.

ശബരിമല ചവിട്ടുന്നതിൽനിന്ന‌് ഒരു യഥാർഥ വിശ്വാസിയെയും തടയില്ല. എന്നാൽ, പ്രലോഭനങ്ങളിൽ വഴിപ്പെടാൻ ഉദ്ദേശിച്ചെത്തുന്ന ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ അവരെ പൊലീസ് നിയമാനുസൃതം കൈകാര്യം ചെയ്യുമെന്നും ക്രമസമാധാനം പാലിക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2qIx8jN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages