സന്നിധാനത്ത‌് വിരിവയ്‌ക്കാം, നെയ്യഭിഷേകത്തിന‌് തടസ്സമില്ല: ദേവസ്വം ബോർഡ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

സന്നിധാനത്ത‌് വിരിവയ്‌ക്കാം, നെയ്യഭിഷേകത്തിന‌് തടസ്സമില്ല: ദേവസ്വം ബോർഡ‌്


ശബരിമല
സന്നിധാനത്ത‌് ഉച്ചപൂജയ്ക്കുശേഷം എത്തുന്നവർക്ക് രാത്രി തങ്ങാം.   സോപാനമുറ്റത്ത് മാത്രമാണ് നിയന്ത്രണമുള്ളത്. നില‌യ്‌ക്കലില്‍ നിലവില്‍ ഇരുപതിനായിരത്തോളം ആളുകള്‍ക്ക് വിരിവെയ്‌ക്കാം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പതിനായിരം പേര്‍ക്ക് കൂടി വിരിവെയ്‌‌‌‌‌ക്കാന്‍ സൗകര്യമൊരുക്കുമെന്ന്‌ ദേവസ്വം ബോർഡ്‌ അറിയിച്ചു. മണിക്കൂറില്‍ അറുപതിനായിരം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കി.

ദേവസ്വംബോർഡിന്റെ ഗസ്റ്റ് ഹൗസുകളിൽ റൂം ബുക്ക് ചെയ്യാനുള്ള നിയന്ത്രണവും  മാറ്റി. 450 മുറികളാണ് ദേവസ്വം ഗസ്റ്റ് ഹൗസുകളിലുള്ളത്. ശബരിമല സന്നിധാനത്ത് ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11ന‌് അടയ്ക്കണമെന്ന നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ‌്റ അറിയിച്ചു.

നെയ്യഭിഷേകത്തിന് തിരക്ക് കൂടിയിട്ടുണ്ട‌്.  ദിവസവും പുലർച്ചെ 3.15 മുതൽ ആരംഭിക്കുന്ന നെയ്യഭിഷേകം പകൽ 11.30 വരെ തുടരും. ഈ സമയത്ത് കാത്തുനിൽക്കുന്ന എല്ലാവർക്കും അഭിഷേകത്തിന് അവസരം ലഭിക്കുന്നുണ്ട്.

നെയ്യഭിഷേകത്തിന‌് തടസ്സമില്ല: ദേവസ്വം ബോർഡ‌്
തിരുവനന്തപുരം
ശബരിമലയിൽ നെയ്യഭിഷേകത്തിന‌് തടസ്സമുണ്ടാകില്ലെന്ന‌് തിരുവിതാംകൂർ ദേവസ്വം ബോർഡ‌് പ്രസിഡന്റ‌് എ പത‌്മകുമാർ പറഞ്ഞു. പുലർച്ചെ നട തുറന്ന‌് മൂന്നേകാൽ തൊട്ട‌് 12.30 വരെ നെയ്യഭിഷേകസമയം ദീർഘിപ്പിക്കും. ശബരിമലയിൽ ദേവസ്വം കമീഷണർ, എക‌്സിക്യൂട്ടീവ‌് ഓഫീസർ, ഉയർന്ന പൊലീസ‌് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന കോ ഓർഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കും. അതോടൊപ്പം ഡിജിപി, ബോർഡ‌് പ്രസിഡന്റ‌് എന്നിവരടങ്ങുന്ന മേൽനോട്ട സമിതിയുമുണ്ടാകും. ന്യായമായ ഏതുപ്രശ‌്നവും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും ഡിജിപിയുമായി നടത്തിയ ചർച്ചയ‌്ക്കുശേഷം പത്മകുമാർ പറഞ്ഞു.

പ്രളയത്തിനുശേഷം പമ്പ എങ്ങനെയായിരുന്നുവെന്ന‌് എല്ലാവരും കണ്ടതാണ‌്.  സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ‌് പൂർത്തിയാക്കിയത്‌.  ഭക്തരുടെ ബേയ‌്സ‌് ക്യാമ്പായി നിലയ‌്ക്കലിനെ തെരഞ്ഞെടുത്തത‌് പമ്പ തകർന്നതുകൊണ്ടാണ‌്. 

പഴയ ഒാർമയിൽ പലരും പമ്പയിൽ എത്തുന്നു. അതുകൊണ്ട‌് അവിടെയും കൂടുതൽ ടോയ്‌ലെറ്റുകൾ സ്ഥാപിക്കും. ഇപ്പോൾ കാണുന്നത‌് തുടക്കത്തിലുള്ള താൽക്കാലിക പ്രശ‌്നം മാത്രമാണ‌്. അതെല്ലാം പരിഹരിക്കും. നിലയ‌്ക്കലിൽ കഴിഞ്ഞവർഷം 15,000 വാഹനമാണ‌് പാർക്ക‌് ചെയ്യാൻ കഴിഞ്ഞിരുന്നതെങ്കിൽ ഇത്തവണ 25,000 വരെ  പാർക്ക‌് ചെയ്യാം. സന്നിധാനത്ത‌് തങ്ങുന്നതിന‌് തടസ്സമില്ല. അതേസമയം, കുഴപ്പമുണ്ടാക്കാൻ വരുന്നവരെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Fx4IDp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages