ശബരിമലയെ അരാജകാവസ്ഥയിലേക്ക് തള്ളിവിട്ടത് സുപ്രീംകോടതി: ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ വി എം സുധീരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ശബരിമലയെ അരാജകാവസ്ഥയിലേക്ക് തള്ളിവിട്ടത് സുപ്രീംകോടതി: ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ വി എം സുധീരന്‍

തൃശൂര്‍ > സുപ്രീംകോടതി വിധിയാണ് കേരളത്തെയും ശബരിമലയേയും അരാജക അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആരോപിച്ചു. മണ്ഡലകാല പ്രശ്‌നങ്ങളും ഗുരുതരാവസ്ഥയും കോടതി കാണാതെ പോയത് ഉചിതമായില്ല. വിഷയം കൈക്കാര്യം ചെയ്യുന്നതില്‍ ഭരണഘടന സ്ഥാപനങ്ങള്‍ വീഴ്ചവരുത്തി.

 ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാതെ കേന്ദ്രസര്‍ക്കാരും ബിജെപിയും കള്ളക്കളി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ മുന്നോടിയായ സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല സ്‌ത്രീ പ്രവേശനവിഷയത്തില്‍ തുറന്നകോടതിയില്‍ വാദംകേള്‍ക്കാന്‍ തയ്യാറായ സുപ്രീംകോടതി, വിധിക്ക് സ്‌റ്റേ പ്രത്യേകം പറയേണ്ടിയിരുന്നു. വൈകാരികമായ വിഷയങ്ങളില്‍ സുപ്രീംകോടതി കൂടുതല്‍ ജാഗ്രതപാലിക്കേണ്ടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഫിഡവിറ്റില്‍ ഹിന്ദുധര്‍മത്തില്‍ വിജ്ഞാനമുള്ള പണ്ഡിതരും അഴിമതിയില്ലാത്തവരും സാമുഹ്യ പരിഷ്‌കര്‍ത്താക്കളുമടങ്ങുന്ന കമീഷനെ നിയോഗിച്ച് ശബരിമല വിഷയം സമഗ്ര പഠിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.ഇതും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിനുമുന്നോടിയായി നവോത്ഥാനകാലത്ത് പൊന്നാന്നി താലുക്കില്‍ ഹിതപരിശോധന നടത്തിയിരുന്നു. അത്തരത്തില്‍ ഹിതപരിശോധന ശബരിമല വിഷയത്തില്‍ നടക്കാതെ പോയി.കേന്ദ്രം ഭരിക്കുന്ന ബിജെപി കള്ളക്കളി നടത്തുകയാണ്. ഓര്‍ഡിനന്‍സിറക്കി കേന്ദ്രത്തിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.

 പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു. ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിളിച്ച സര്‍വകക്ഷിയോഗവും തുടര്‍ ചര്‍ച്ചകളും നേരത്തെ നടത്തിയിരുന്നുവെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. റിവ്യൂഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അസോ. പ്രസിഡന്റ് എന്‍ കെ ബെന്നി അധ്യക്ഷനായി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2FEyW7N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages