കീച്ചേരി പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല; മാധ്യമവാര്‍ത്തകള്‍ വസ്‌തുതാവിരുദ്ധം: ക്ഷേത്ര കമ്മിറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

കീച്ചേരി പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല; മാധ്യമവാര്‍ത്തകള്‍ വസ്‌തുതാവിരുദ്ധം: ക്ഷേത്ര കമ്മിറ്റി

കണ്ണൂര്‍ > കണ്ണൂര്‍ കീച്ചേരി പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നുള്ള മാധ്യമവാര്‍ത്തകളും പ്രചരണങ്ങളും വസ്തുതാവിരുദ്ധമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ശബരിമലയില്‍ അശുദ്ധിയുടെ പേരിലാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെങ്കില്‍  കന്നിമൂല ഗണപതിയുടെ പേരിലാണ്  പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്ക് എന്നാണ് ചില പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്. കീച്ചേരി പാലോട്ടുകാവില്‍ കന്നിമൂല ഗണപതി എന്ന സങ്കല്‍പമേയില്ല. സ്ത്രീ പ്രവേശനത്തിന് വിലക്കുമില്ല. 

ഇവിടത്തെ പ്രധാന ആരാധനാമൂര്‍ത്തി പാലോട്ടു ദൈവമാണ്. പാലാഴിക്കോട്ട് ദൈവമാണ് പാലോട്ട് ദൈവം. തിരുമുറ്റം പാലാഴിയാണെന്നാണ് സങ്കല്‍പം. ഇവിടെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അധികമായി പ്രവേശിക്കാറില്ല. അത് ആരും വിലക്കിയതുകൊണ്ടല്ല; എന്നാല്‍ തുലാഭാരത്തിനും മറ്റും സ്ത്രീകള്‍ തിരുമുറ്റത്ത് പ്രവേശിക്കാറുണ്ട്.  അതിന്റെ പേരില്‍  അയിത്തം കല്‍പ്പിക്കുകയോ പുണ്യാഹം തളിക്കുകയോ  ഇതുവരെ ചെയ്തിട്ടില്ല.  ഇപ്പോഴും തിരുമുറ്റത്ത് പ്രവേശിക്കാന്‍ സ്ത്രീകള്‍ തയാറാവുന്നുവെങ്കില്‍ ആരും തടയുകയുമില്ല.

2004ലെ പുനഃപ്രതിഷ്ഠക്ക് ശേഷം സ്ത്രീകളും പുരുഷന്മാരും തിരുമുറ്റത്തിന്റെ ചുറ്റുമതിലിനു പുറത്തു നിന്നാണ് തെയ്യം കാണാറുള്ളത്. തിരുമുറ്റം ഇടുങ്ങിയതായതിനാല്‍ തെയ്യനടത്തിപ്പിനുള്ള സൗകര്യം കണക്കിലെടുത്താണിത്. തിരുമുറ്റത്ത് ഊരയ്മക്കാരും  തെയ്യ നടത്തിപ്പുകാരുമേ ഉണ്ടാകാറുള്ളൂ.  തെയ്യം ഭക്തജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരികയും അവരുടെ കൈയില്‍ സ്പര്‍ശിച്ച് പ്രസാദം നല്‍കയും അനുഗ്രഹിക്കുകയും ചെയ്യും.

പാര്‍ടി ഗ്രാമമായതിനാല്‍ സിപിഎമ്മിന്റെ നയമാണ് ക്ഷേത്രത്തില്‍ നടപ്പാക്കുന്നതെന്ന  പ്രചാരണവും വസ്തുതക്ക് നിരക്കുന്നതല്ല. ക്ഷേത്ര ഊരായ്മക്കാരായിരുന്ന കുടുക്കവളപ്പില്‍,നമ്പിടി,തച്ചോളി, കോറോത്ത്  എന്നീ കുടുംബങ്ങള്‍ക്ക് ഉത്സവ നടത്തിപ്പിന് പ്രയാസമുണ്ടായപ്പോള്‍ 1976 ല്‍ നാട്ടുകാരെ എല്‍പിക്കുകയായിരുന്നു.  കമ്മിറ്റിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമുണ്ട്. പ്രസിഡന്റ് ഇ അനില്‍കുമാര്‍ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2PB1u5M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages