ഭിന്നശേഷിക്കാരായ സ‌്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ശക്തമായി ഇടപെടണം: എൻപിആർഡി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ഭിന്നശേഷിക്കാരായ സ‌്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ശക്തമായി ഇടപെടണം: എൻപിആർഡി

ന്യൂഡൽഹി>ഭിന്നശേഷിക്കാരായ സ‌്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന‌് ശക്തമായ ഇടപെടൽ ആവശ്യമാണെന്ന‌് നാഷണൽ പ്ലാറ്റ‌്ഫോം ഫോർ ദ റൈറ്റ‌്സ‌് ഓഫ‌് ദി ഡിസേബിൾഡ‌ിന്റെ (എൻപിആർഡി) നേതൃത്വത്തിൽ നടന്ന ദേശീയ കൺവൻഷൻ. ദേശീയതലത്തിൽ ആദ്യമായാണ‌് ഭിന്നശേഷിക്കാരൂടെ അവകാശ സംരക്ഷണ സംഘടനകളും വനിതാ സംഘടനകളും ആക്രമണങ്ങളെ അതിജീവിച്ചവരും നിയമവിദഗ‌്ധരും പങ്കെടുത്ത സമ്മേളനം നടന്നത‌്.

ഞായറാഴ‌്ച ഡൽഹിയിൽ ചേര്‍ന്ന സമ്മേളനം സ‌്ത്രീ അവകാശപ്രക്ഷോഭക  കമലാ ഭാസിൻ ഉദ‌്ഘാടനംചെയ‌്തു. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ‌്നങ്ങൾ മറികടക്കാൻ നടപടികൾ ഉണ്ടാകണമെന്ന‌് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിയമപ്രശ‌്നങ്ങൾ ചർച്ചചെയ‌്ത പരിപാടിയിൽ എൻപിആർഡി ജോയിന്റ‌് സെക്രട്ടറി ശ്യാമസെൻ ഗുപ‌്ത അധ്യക്ഷയായി. അഭിഭാഷകരായ കീർത്തി സിങ‌്, കുമാർ ശൈലബ‌്, പ്രൊഫ. ശിൽപി ഭട്ടാചാര്യ,  പ്രൊഫ അനിത ഘായ‌്,  വനിതാ സംഘടനാ നേതാക്കളായ സുധ സുന്ദരരാമൻ (മഹിളാ അസോസിയേഷൻ), ആനി രാജ (എൻഎഫ‌്ഐഡബ്ല്യൂ), വാണി(സഹേലി ) തുടങ്ങിയവർ സംസാരിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2QlEfNr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages