പാലക്കാട‌്>ആചാര സംരക്ഷണത്തിന്റെ പേരിൽ എൻഡിഎ നടത്തുന്ന വിശ്വാസ സംരക്ഷണ രഥയാത്രയും യുഡിഎഫിന്റെ ജാഥയും സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന‌് ജസ‌്റ്റിസ‌് കെമാൽ പാഷ. വിധിയ‌്ക്കെതിരായ വെല്ലുവിളിയാണിത‌്. ആചാരങ്ങളെ രക്ഷിക്കാനെന്നാണ‌് പറയുന്നത‌്. എന്നാൽ, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും ആചാരങ്ങൾ ശരിയല്ലെന്നും ജാഥ നടത്തുന്നവർക്ക‌് അറിയാം.
എങ്കിലും വിശ്വാസത്തിനെതിരെ സുപ്രീകോടതി എന്തോ പറഞ്ഞുവെന്നും പ്രചരിപ്പിച്ചാണ‌് ഇവർ രംഗത്തിറങ്ങിയിരിക്കുന്നത‌്. ഇത‌് സുപ്രീംകോടതി വിധിയുടെ ലംഘനം തന്നെയാണ‌്. ആരുടെ ആചാരങ്ങളെയാണ‌് ഇവർ സംരക്ഷിക്കാൻ പോകുന്നതെന്നും ആരുടെ വിശ്വാസത്തെയാണ‌് ഇവർ രക്ഷിക്കുന്നതെന്നും കെമാൽ പാഷ ചോദിച്ചു.
പാലക്കാട‌് എം വി രാഘവൻ അനുസ‌്മരണ പരപാടിക്ക‌് എത്തിയ കെമാൽ പാഷ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക‌് മറുപടിയുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2SUQ7Vb
via IFTTT
No comments:
Post a Comment