ശ്രീധരൻ പിള്ളക്കെതിരെ മുരളീധരൻ, ആത്‌മാഭിമാനമുള്ള ബിജെപിക്കാരൻ ഒത്തുതീർപ്പിന്‌ നിൽക്കില്ലെന്ന്‌ വിമർശനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

ശ്രീധരൻ പിള്ളക്കെതിരെ മുരളീധരൻ, ആത്‌മാഭിമാനമുള്ള ബിജെപിക്കാരൻ ഒത്തുതീർപ്പിന്‌ നിൽക്കില്ലെന്ന്‌ വിമർശനം

കോഴിക്കോട്‌> ബിജെപിയുടെ ശബരിമല സമരം പരാജയപ്പെട്ട സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ തർക്കം പരസ്യമായി രംഗത്ത്‌. സംസ്‌ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ളക്കെതിരെ വി മുരളീധരൻ എം പിയാണ്‌ പരസ്യവിമർശനവുമായി എത്തിയത്‌. ആത്‌മാഭിമാനമുള്ള ഒരു ബിജെപിക്കാരനും ശബരിമല വിഷയത്തിൽ ഒത്തുത്തീർപ്പ്‌ അംഗീകരിക്കില്ലെന്ന്‌ വി മുരളീധരൻ പറഞ്ഞു. സമരം പിൻവലിക്കുമെന്ന നിലപാട് എന്ത് കൊണ്ടാണ് സ്വീകരിച്ചതെന്ന് സംസ്ഥാന പ്രസിഡൻറാണ് വ്യക്തമാക്കേണ്ടതെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു .ശ്രീധരൻപിള്ളയുടെ നിലപാടിൽ ആർഎസ്‌എസിനും അതൃപ്‌തിയാണുള്ളത്‌.  ശബരിമല വിഷയത്തിൽ പി എസ്‌ ശ്രീധരൻപിള്ളയുടെ നിലപാട്‌ തിരിച്ചടിയായതോടെയാണ്‌ പരസ്യവിമർശനമുയർന്നത്‌.

ശബരിമല വിഷയത്തിൽ ഇടക്കിടെ നിലപാട്‌ മാറ്റിയ പി എസ്‌ ശ്രീധരൻപിള്ള തങ്ങളുടെ  ലക്ഷ്യം സംസ്‌ഥാന സർക്കാർ ആണെന്ന്‌ തുറന്ന്‌ പറഞ്ഞിരുന്നു. ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നതെന്ന സർക്കാർ നിലപാട്‌ ശരിവെയ്‌ക്കുന്നതായിരുന്നു ശ്രീധരൻപിളളയുടെ തുറന്നു പറച്ചിൽ . കൂടാതെ  ശബരിമല വിഷയത്തിൽ അവിടെ നടത്തിയിരുന്ന സമരം  സെക്രട്ടറിയറ്റിന്‌ മുന്നിലേക്ക്‌ മാറ്റാൻ തീരുമാനിച്ചതും പാർടിക്കുള്ളിൽ അവമതിപ്പുണ്ടാക്കി.

  അതേസമയം വീണ്ടും നിലപാട്‌ മാറ്റി ബിജെപി സംസ്ഥാന അധ്യക്ഷൻ .ശബരിമല സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നു പി എസ് ശ്രീധരൻ പിള്ള.സമരം സെക്രട്ടറിയേറ്റിനു മുമ്പിലേക് വ്യാപിപ്പിക്കുകയാണ് ചെയ്ത് .ശബരിമല വിഷയത്തിൽ സമരം ശക്ത മാകുന്നതിന്റെ ഭാഗം ആണ് ഇത് .ബിജെപി ശബരിമല സന്നിധാന്നത് ഇതുവരെ സമരം ചെയ്തിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു .

ശബരിമല സമരത്തെചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി തുടങ്ങിയിട്ട്‌ കുറച്ചുനാളായി.  ശ്രീധരൻപിള്ളക്കും സംഘടനാ സെക്രട്ടറി എം ഗണേഷിനുമെതിരെ പാർടി പ്രവർത്തകർക്കിടയിൽ നോട്ടീസ്‌ പ്രചരണവും നടക്കുന്നുണ്ട്‌. മുതിർന്ന  എം ടി രമേശ്‌, എ എൻ രാധാകൃഷ്‌ണൻ, എന്നിവക്കെതിരായ അഴിമതി ആരോപണങ്ങളും നോട്ടീസിലുണ്ട്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2rf8SpG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages