കൊച്ചി > സുരക്ഷ ലഭ്യമാകുമെന്നുറപ്പായാല് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞ യുവതികള്‍ക്കുനേരെ മഹിളമോര്‍ച്ചയുടെ പ്രതിഷേധം. കൊച്ചി പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തിയ യുവതികള്‍ക്കുനേരെയാണ് മഹിളാ മോര്‍ച്ച പ്രതിഷേധം നടത്തിയത്. സംഘര്‍ഷമുണ്ടാക്കി ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നില്ലെന്നും കാത്തിരിക്കാന്‍ തയ്യാറാണെന്നും യുവതികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
മലചവിട്ടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന രേശ്മ നിഷാന്തടക്കമുള്ള മൂന്നുപേര്‍ക്കെതിരെയാണ് പ്രതിഷേധമുണ്ടത്. വാര്‍ത്താ സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് പ്രസ് ക്ലബിന് ചുറ്റും പ്രതിഷേധക്കാര്‍ തമ്പടിച്ചത്. പത്രസമ്മോളനത്തിനു ശേഷം യുവതികള്‍ പ്രസ് ക്ലബിബില് തന്നെ തുടരുകയായിരുന്നു. പൊലീസ് സുരക്ഷയിലാണ് പിന്നീടിവരെ പുറത്തെത്തിച്ചത്
from Kerala || Deshabhimani Online News https://ift.tt/2A6q5p0
via IFTTT
No comments:
Post a Comment