മൗനം വെടിഞ്ഞ‌് പോരാടണം: സച്ചിദാനന്ദൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

മൗനം വെടിഞ്ഞ‌് പോരാടണം: സച്ചിദാനന്ദൻ


ആചാരസംരക്ഷണത്തിന്റെപേരിൽ കേരളസമൂഹത്തെ പിന്നോട്ടുവലിക്കുന്നവർക്കെതിരെ പുരോഗമന ചിന്താഗതിക്കാരായവർ മൗനം വെടിഞ്ഞ‌് കളത്തിലിറങ്ങി പോരാടണമെന്ന‌് കവി കെ സച്ചിദാനന്ദൻ പറഞ്ഞു. നിലയ്ക്കലിലും സന്നിധാനത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരല്ല കേരളത്തെ പ്രതിനിധാനം ചെയ്യുന്നതെന്ന‌് ലോകത്തോട‌്‌ ഉറക്കെ പറയണം. ജനാധിപത്യ, പുരോഗമനശക്തികൾ ഇത്തരം ചെറുത്തുനിൽപ്പുകളുടെ നേതൃത്വത്തിലേക്ക‌് വരണമെന്നും കവി പറഞ്ഞു. തിരുവനന്തപുരത്ത‌് വ്യാഴാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആചാരങ്ങൾ അപ്പാടെ പാലിച്ചതല്ല, തിരിഞ്ഞുനിന്ന‌് ചോദ്യങ്ങൾ ചോദിച്ച ചരിത്രമാണ‌് മലയാളിയുടേത‌്. രാജ്യമൊട്ടാകെ വിഷ്ണുവിനെ ആരാധിക്കുമ്പോൾ വാമനൻ ചവിട്ട‌ി ത്താഴ്‌ത്തിയ അസുരനായ മഹാബലിക്കൊപ്പമാണ‌് മലയാളികൾ നിലകൊണ്ടത‌്.

മഹാപ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ച‌് ലോകത്തിനാകെ മാതൃകയായ കേരളം ഇന്ന‌് കൂടുതൽ ഭയാനകമായ മറ്റൊരു പ്രളയത്തെ നേരിടുകയാണ‌്. ആചാരസംരക്ഷണം എന്നപേരിൽ സമൂഹത്തെ പിന്നോട്ട‌് വലിക്കാനുള്ള ചില ജാതി, മത, രാഷ്ട്രീയ സംഘടനകളുടെ ശ്രമം വലിയ സാംസ്കാരിക പ്രതിസന്ധിയാണ‌് സൃഷ്ടിക്കുന്നത‌്. സംസ്ഥാനം ഇത്രനാൾ ഉയർത്തിപ്പിടിച്ച സ്ത്രീസ്വാതന്ത്ര്യ, സമത്വ ആശയങ്ങളെ ഹനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സ്ത്രീയും പുരുഷനും ഒന്നായി പൊരുതണം. കോടതിവിധി സമ്പാദിച്ച‌് അതിനെ കേരളത്തിൽ പ്രവേശിക്കാനുള്ള ഉപാധിയാക്കി മാറ്റുന്ന ആസൂത്രിത പ്രവർത്തനത്തിനെതിരെ ജാഗരൂകരാകണം. അവകാശങ്ങൾ പറിച്ചെടുക്കപ്പെട്ട മലയരയ സമൂഹം പോരാടാൻ തയ്യാറായി മുന്നോട്ടുവരുന്നത‌് പ്രതീക്ഷ തരുന്നെന്നും സച്ചിദാനന്ദൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2JzU39s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages