'അക്രമം കൊണ്ടെതിരിടാം എന്നത് അവരുടെ രാഷ്ട്രീയ പ്രയോഗം'; സുനില്‍ പി ഇളയിടത്തിനെതിരായ അക്രമത്തിനെതിരെ സാംസ്‌കാരിക ലോകം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

'അക്രമം കൊണ്ടെതിരിടാം എന്നത് അവരുടെ രാഷ്ട്രീയ പ്രയോഗം'; സുനില്‍ പി ഇളയിടത്തിനെതിരായ അക്രമത്തിനെതിരെ സാംസ്‌കാരിക ലോകം

തിരുവനന്തപുരം > സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിനെതിരെ നടന്ന പ്രതീകാത്മക ആക്രമണത്തിനെതിരെ പ്രതിഷേധവുമായി സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. ആശയത്തെ ആയുധം കൊണ്ടു നേരിടാന്‍മാത്രം ദുര്‍ബലരാണ് ഇക്കൂട്ടര്‍ എന്ന് നാം ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട്. വാക്കിന്റെ നേരിനോട് സംവാദസന്നദ്ധരാകാന്‍ കഴിയാത്തവരുടെ ഗതികേടിനോട് കേരളം പൊറുക്കില്ല.

സുനിലിനെപ്പോലെ സൗമ്യവും ധീരവുമായി സംസാരിക്കുന്ന ഒരാളെ ഈ ആക്രമണം നിശ്ശബ്ദമാക്കും എന്ന് കരുതുന്ന മൗഢ്യത്തില്‍നിന്ന് അവരെത്തന്നെ വിമുക്തമാക്കേണ്ടതുണ്ട്. തുല്യനീതിക്കായുള്ള ഈ പോരാട്ടത്തില്‍ അന്തിമവിജയം തങ്ങളുടേതല്ല എന്നവര്‍ക്കറിയാം, അതാണ് സംഘപരിവാര്‍ രാഷ്ട്രീയത്തെ പരിഭ്രാന്തിയിലാക്കുന്നതും. ഇത്തരം പരാജയസന്ദര്‍ഭങ്ങളെ അക്രമംകൊണ്ടെതിരിടാം എന്നത് അവരുടെ രാഷ്ട്രീയ പ്രയോഗമാണ്. അത് ഈ നാട്ടില്‍ നടപ്പില്ല എന്നുറക്കെ പറയാന്‍കൂടി ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്നും അവര്‍ പറഞ്ഞു

സുനില്‍ പി ഇളയിടത്തിനു നേരെ നടന്ന പ്രതീകാത്മക ആക്രമണം ഞങ്ങളെ ആശങ്കയിലാക്കുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ കേരളത്തിന് വിവേകം നിറഞ്ഞ സന്ദേശം നല്‍കിയ ശ്രീനാരായണഗുരുവിന്റെ മരണശേഷം ഏതാണ്ട് 90 വര്‍ഷം പിന്നിടുമ്പോള്‍, ആ പ്രബുദ്ധത പരത്താന്‍ ജീവിതം കൊണ്ടു ശ്രമിക്കുന്ന ഒരധ്യാപകന്റെ സര്‍വ്വകലാശാലയിലെ ഓഫീസാണ്  ഇന്ന് ആക്രമിക്കപ്പെട്ടത് എന്ന കാര്യം ആ ആശങ്കയ്ക്ക് ഗൗരവമേകുന്നു. അതേസമയം, ആ അക്രമികള്‍ ന്യൂനപക്ഷമാണ് എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

 കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന മനുഷ്യര്‍ ഈ നെറികേടിനെതിരാണ്. ആ ഊര്‍ജ്ജത്തില്‍നിന്നാണ് ഭാവികേരളം ഉയിര്‍ കൊള്ളുക.ആശയത്തെ ആയുധം കൊണ്ടു നേരിടാന്‍മാത്രം ദുര്‍ബലരാണ് ഇക്കൂട്ടര്‍ എന്ന് നാം ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട്. വാക്കിന്റെ നേരിനോട് സംവാദസന്നദ്ധരാകാന്‍ കഴിയാത്തവരുടെ ഗതികേടിനോട് കേരളം പൊറുക്കില്ല.

 സുനിലിനെപ്പോലെ സൗമ്യവും ധീരവുമായി സംസാരിക്കുന്ന ഒരാളെ ഈ ആക്രമണം നിശ്ശബ്ദമാക്കും എന്ന് കരുതുന്ന മൗഢ്യത്തില്‍നിന്ന് അവരെത്തന്നെ വിമുക്തമാക്കേണ്ടതുണ്ട്. തുല്യനീതിക്കായുള്ള ഈ പോരാട്ടത്തില്‍ അന്തിമവിജയം തങ്ങളുടേതല്ല എന്നവര്‍ക്കറിയാം, അതാണ് സംഘപരിവാര്‍ രാഷ്ട്രീയത്തെ പരിഭ്രാന്തിയിലാക്കുന്നതും. ഇത്തരം പരാജയസന്ദര്‍ഭങ്ങളെ അക്രമംകൊണ്ടെതിരിടാം എന്നത് അവരുടെ രാഷ്ട്രീയ പ്രയോഗമാണ്.

 അത് ഈ നാട്ടില്‍ നടപ്പില്ല എന്നുറക്കെ പറയാന്‍കൂടി ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കുന്നു.സുനില്‍ പി ഇളയിടം ഒരാളല്ല. അനേകം നിശ്ശബ്ദരുടെ വാക്കുകളുടെ സംഗ്രഹമാണ് സുനിലിലൂടെ സംക്രമിക്കുന്നത്. അനേകം ചിന്തകരുടെ വിചാരസമുച്ചയമാണ് സുനിലിലൂടെ വെളിപ്പെടുന്നത്. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതിയ്ക്കു വേണ്ടിയും പതിതരുടെ കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയും കാംക്ഷിയ്ക്കുന്ന നന്മയുടെ പ്രകാശമാണ് സുനില്‍ പരത്തിക്കൊണ്ടിരിയ്ക്കുന്നത്.

അതിനാല്‍ ഈ ആക്രമണം ചിന്തയ്ക്ക് നേരെയാണ്, വിവേകത്തിന് നേരെയാണ്, നന്മയ്ക്ക് നേരെയാണ്, നീതിയ്ക്ക് നേരെയാണ്, ഇത്രയും കാലത്തെ ചരിത്രം നമുക്കു കൈമാറിയ മൂല്യങ്ങള്‍ക്ക് നേരെയാണ്. അതിനാല്‍ ഇത് അനുവദിയ്ക്കപ്പെട്ടു കൂടാ.

സര്‍ക്കാര്‍ ഈ അക്രമത്തിന് ഉത്തരവാദികളായവരെ ഉടന്‍ കണ്ടുപിടിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ആശയത്തെ അക്രമം കൊണ്ട് നേരിടാനാവില്ല എന്നു വിശ്വസിക്കുന്ന, ആശയസംവാദത്തില്‍ വിശ്വസിക്കുന്ന, ഭൂരിപക്ഷം മനുഷ്യര്‍ ഈ ഹിംസാത്മകതയ്ക്കെതിരെ മുന്നോട്ടുവരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

 താന്‍ വിശ്വസിക്കുന്ന പുരോഗമന രാഷ്ട്രീയചിന്ത പ്രതിസന്ധികളിലും നിര്‍ഭയമായി തലയുയര്‍ത്തിക്കൊണ്ടു സംസാരിക്കുന്ന സുനിലിന് സകലപിന്തുണയും ഞങ്ങള്‍ പ്രദാനം ചെയ്യുന്നു, സ്‌നേഹപൂര്‍വ്വം ചേര്‍ത്ത് പിടിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി

കെ ജി ശങ്കരപിള്ള
എം എ ബേബി
പി. ശ്രീരാമകൃഷ്ണന്‍
എം ബി രാജേഷ്
വി കെ ശ്രീരാമന്‍
പി പി രാമചന്ദ്രന്‍
റഫീക്ക് അഹമ്മദ് '
അന്‍വര്‍ അലി
ഇപി രാജഗോപാലന്‍
മനോജ് കുറൂര്‍
പി എന്‍ ഗോപീകൃഷ്ണന്‍
കവിത ബാലകൃഷ്ണന്‍
എം വി നാരായണന്‍
സുജ സൂസന്‍ ജോര്‍ജ്ജ്
കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ
മുരളി വെട്ടത്ത്
ബാബു ഗഫൂര്‍
വേണു ബാലകൃഷ്ണന്‍
ഹരീഷ് വാസുദേവന്‍
സനീഷ് ഇളയടത്ത്
പ്രമോദ് രാമന്‍
ടി എം ഹര്‍ഷന്‍
അച്ചു ഉള്ളാട്ടില്‍
മണിലാല്‍
ഗിരിജ പാതേക്കര
സി എസ് ചന്ദ്രിക
ബി കെ ഹരിനാരായണന്‍
പി എം ആതിര
നിരഞ്ജന്‍
കമറുദ്ദീന്‍ ആമയം
മ്യൂസ് മേരി
ശീതള്‍ ശ്യാം
സമി ഹസന്‍
കെ പി എന്‍ അമൃത
മനോഹരന്‍ പേരകം
സുല്‍ഫിക്കര്‍
ഒമര്‍ ഷെറീഫ്
അബ്ദുള്‍ ഗഫൂര്‍
മോഹനന്‍ കാക്കനാടന്‍
ഡോ. ഹരികൃഷ്ണന്‍
ഫാദര്‍ പത്രോസ്
പി എസ് ഷാനു
അമീറ ഐഷബീഗം
ഏ ആര്‍ പ്രസാദ്
സുനില്‍ നമ്പു
ജയന്‍ കൈപ്ര
സജിത്ത് മരക്കാര്‍
സയദ് അലൂല്‍
ഡോ. രമാകുമാരി
സ്വാതി ജോര്‍ജ്ജ്
ജയന്‍ മാങ്ങാട്
ഷൈന്‍ രാജ്
രാമചന്ദ്രന്‍ എം
ബഷീര്‍
വിനി ദേവയാനി
സക്കീര്‍ ഹുസൈന്‍
ബിനോയ് പി സി
രശ്മി രഞ്ചന്‍
സുനിത നാരായണന്‍
ഡോ. നജീബ്
മനൂപ് ചന്ദ്രന്‍
ബാലു മുല്ലശ്ശേരി
നന്ദിനി മേനോന്‍
ഗീത ശ്രീരാമന്‍
സെയ്ഫുദ്ദീന്‍ കെ എ
ഗോവിന്ദന്‍
വി എന്‍ ഹരിദാസ്
ധനിയ ലാല്‍
പ്രദീപ് കുഴിക്കാട്
പ്രവീണ്‍ കുമാര്‍ രാജ
അക്ബര്‍ പെരുമ്പിലാവ്
അഷ്‌റഫ് പേങ്ങോട്ടയില്‍
ഫൈസല്‍ ബാവ
ഹരിഹര സൂനു
ഫിറോസ് കെ പി
ഡോ. മോഹന്‍ദാസ്
സമി സയ്ദ് അലി
പി എം ആരതി
ജിജി ജോഗി



from Kerala || Deshabhimani ​Online ​News https://ift.tt/2zYHLD8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages