കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പൊലീസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പൊലീസ്

കൊച്ചി > ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലീസ്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറണ്ടില്ല എന്ന് അഭിഭാഷകന്‍ പറഞ്ഞ വാദം തെറ്റാണെന്ന് പൊലീസ് കോടതിയെ അറിയിക്കും.

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട്  കെ സുരേന്ദ്രനെതിരെ കണ്ണൂര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് നവംബര്‍ 21 ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിന് ലഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഈ വാറണ്ട് ഇല്ലായിരുന്നുവെന്നാണ് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നത്.

ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന്  പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതിനായുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു.

ഈ മാസം 18 നാണ് നിലയ്ക്കലില്‍ നിയമ ലംഘനം നടത്തിയതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കെ  സുരേന്ദ്രന്‍ അറസ്റ്റിലാകുന്നത്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2AsWOoS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages