തിരുവനന്തപുരം > രാത്രിയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധ പ്രകടനവുമായി സംഘപരിവാർ. സന്നിധാനത്ത് സമാധാനാന്തരീഷം തകർക്കാൻ ഒത്തുകൂടിയ സംഘപരിവാർ പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കിയതിനു പിന്നാലെയാണ് അർധരാത്രിയിൽ വീണ്ടും പ്രകോപനമുണ്ടാക്കാനായി ക്ലിഫ് ഹൗസിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തിയത്.
ക്ലിഫ് ഹൗസിലേക്കുള്ള മാർച്ച് ദേവസ്വംബോര്‍ഡ് ജങ്ഷനില്‍വെച്ച് പൊലീസ് തടഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ച പ്രതിഷേധം രണ്ടരയോടെയാണ് അവസാനിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്കും അർധരാത്രിയിൽ ആർഎസ്‌എസ് നേതൃത്വത്തിൽ പ്രകടനം നടന്നു.
അര്‍ധരാത്രിയില്‍ തന്നെ സംസ്ഥാനത്തൊട്ടാകെ പ്രകോപനം സൃഷ്‌ടിച്ച് കലാപമഴിച്ചുവിടാനായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ പദ്ധതി. എന്നാൽ സ്‌റ്റേഷനുകളിലേക്കും ജാഗ്രതാ നിര്‍ദേശമെത്തിയതിനാൽ അനിഷ്‌ട സംഭവങ്ങളുണ്ടാകാതെ നോക്കാൻ പൊലീസിനായി.
ഞായറാഴ്ച രാത്രി പത്തരയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിൽ മുദ്രാവാക്യം മുഴക്കി ഒത്തുകൂടിയ അമ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. നിരോധനാജ്ഞ ലംഘിച്ച് നിയമവിരുദ്ധമായി പ്രതിഷേധം നടത്തിയതിനാണ് അറസ്റ്റ്.
ഞായറാഴ്‌ച രാത്രി ആർഎസ്‌എസ് നേതൃത്വത്തിൽ നിരവധി അക്രമസംഭവങ്ങളും അരങ്ങേറി. പാനൂരിൽ സിപിഐ എം അനുഭാവിയെ ആർഎസ്‌എസുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. തൂവക്കുന്നിലെ കൃഷ്‌ണന്റെ മകൻ വിനീഷ്(32) നാണ് വെട്ടേറ്റത്. ഞായറാഴ്‌ച രാത്രി 11ഓടെയാണ് സംഭവം. ദേഹമാസകലം വെട്ടേറ്റ വിനീഷിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മയ്യഴിയിൽ സിപിഐ എം പ്രവർത്തകന്റെ വീടിന് നേരെ ആർഎസ്‌എസുകാർ കല്ലെറിഞ്ഞു. മൂലക്കടവ് ബ്രാഞ്ച് സെക്രട്ടറി ടി രവീന്ദ്രന്റെ വീടിന് നേരെയാണ് ആർഎസ്‌എസുകാർ കല്ലെറിഞ്ഞത്. ഞായറാഴ്‌ച രാത്രി 11.30ഓടെ വാഹനങ്ങളിലെത്തിയ ഏഴംഗഗസംഘമാണ് വലിയ സിമന്റ് കട്ടകൊണ്ട് എറിഞ്ഞത്.
from Kerala || Deshabhimani Online News https://ift.tt/2TnFhXT
via IFTTT
No comments:
Post a Comment