പുതിയ കാലം, പുതിയ മുന്നേറ്റം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

പുതിയ കാലം, പുതിയ മുന്നേറ്റം

കോഴിക്കോട‌്
പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ സംഘടനയെ സജ്ജമാക്കുമെന്ന‌് ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും പ്രസിഡന്റ‌് എസ‌് സതീഷും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ കാലം അത്ര നല്ലതല്ല. നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടടിക്കുകയാണ‌്. അതിനെ ശക്തമായി പ്രതിരോധിക്കും. നാടിന്റെ നവോത്ഥാന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ല. രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി നവോത്ഥാന സദസ്സുകൾ നടത്തിവരികയാണ‌്. ഇത‌് ശക്തിപ്പെടുത്തും.

കൂത്തുപറമ്പ‌് രക്തസാക്ഷി ദിനമായ നവംബർ 25ന‌് ബ്ലോക്ക‌് കേന്ദ്രങ്ങളിൽ  നാം ഒന്നാണ‌് കേരളം മതനിരപേക്ഷമാണ‌് എന്ന മുദ്രാവാക്യമുയർത്തി  ‘വർഗീയോച്ചാടന സദസ്സ‌്’ സംഘടിപ്പിക്കും. ഡിവൈഎഫ‌്ഐ 2018 ലെ അംഗത്വ ക്യാമ്പയിനും 25ന‌് തുടക്കമാകും. ‘വർഗീയത തുലയട്ടെ, മതനിരപേക്ഷ വാദിയാകുക, ഡിവൈഎഫ‌്ഐ അംഗമാകുക’ എന്നാണ‌് അംഗത്വ ക്യാമ്പയിന്റെ മുദ്രാവാക്യം.
സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തും.

പ്രളയകാലത്തെ ഡിവൈഎഫ‌്ഐ പ്രവർത്തനത്തിന്റെ അനുഭവംകൂടി ഉപയോഗപ്പെടുത്തി യൂത്ത‌് ബ്രിഗേഡ‌് വിപുലപ്പെടുത്തും. മേഖല, ബ്ലോക്ക‌് തലങ്ങളിലുള്ള യൂത്ത‌് ബ്രിഗേഡിനെ സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കും. അംഗങ്ങൾക്ക‌് പരിശീലനം നൽകും. ഡിവൈഎഫ‌്ഐ അംഗമാകാനുള്ള ഉയർന്ന പ്രായപരിധി ഇപ്പോഴും 40 വയസ്സാണ‌്. സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധിയിൽ മാറ്റം വരുത്തിയെന്നുള്ള പ്രചാരണങ്ങൾ കേവലം മാധ്യമ സൃഷ‌്ടി മാത്രമാണ‌്.

കാലഘട്ടത്തിന്റെ സവിശേഷതകളെ അതിവേഗത്തിൽ മനസ്സിലാക്കി മുന്നോട്ടുപോകും. അതിന‌് ഊർജം പകരുന്ന ഭാവനാ സമ്പന്നമായ സമ്മേള‌നമാണ‌് കോഴിക്കോട്ട‌് നടന്നതെന്നും ഇരുവരും പറഞ്ഞു. എം സ്വരാജ‌് എംഎൽഎ, എ എൻ ഷംസീർ എംഎൽഎ, സംസ്ഥാന ട്രഷറർ എസ‌് കെ സജീഷ‌്, മീഡിയാ കമ്മിറ്റി കൺവീനർ പി ഷിജിത്ത‌് എന്നിവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2Tf8DaD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages