കണ്ണൂർ
വ്യവസായ എസ‌്റ്റേറ്റുകളിലെ വെറുതെകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ഉപയോഗപ്പെടുത്തുന്നതിന‌് സർക്കാർ പദ്ധതികളാവിഷ‌്കരിക്കുമെന്ന‌് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാർക്ക‌് ഇതുമായി ബന്ധപ്പെട്ട‌് നിർദേശം നൽകയിട്ടുണ്ട‌്. ഉപയോഗശൂന്യമായ സ്ഥലങ്ങൾ മുഴുവൻ കണ്ടെത്തി റിപ്പോർട്ട‌് നൽകാനാണ‌് നിർദേശം. സ്ഥലമുള്ളിടത്ത‌് അപേക്ഷകർ വന്നാൽ അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും നിർദേശിച്ചിട്ടുണ്ട‌്. വ്യവസായ സൗഹൃദസംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന‌് എല്ലാ വഴികളും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി ഇ പി പറഞ്ഞു. നോർത്ത‌് മലബാർ ചേമ്പർ ഓഫ‌് കോമേഴ‌്സിന്റെ അവർഡ‌് സമർപ്പണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നതാണ‌് മിക്കപ്പോഴും വ്യവസായങ്ങൾ തകരാൻ കാരണമാകുന്നത‌്. ഈ സ്ഥിതി ഇനിയുണ്ടാവില്ല. ഇതിനുള്ള വിപുലമായ പദ്ധതികളാണ‌് ആവിഷ‌്കരിക്കുന്നത‌്. ഉൽപന്നങ്ങൾ സ‌്റ്റോക്കുള്ളത‌് അറിയിച്ചാൽ അതിന‌് വിപണി കണ്ടെത്തിക്കൊടുക്കുന്നതിനാണ‌് സംവിധാനമൊരുക്കുന്നത‌്. മൂന്നുമാസത്തിനുള്ളിൽ ഇത്തരം കാര്യങ്ങൾ ഒരുക്കുന്നതിനാണ‌് ആലോചിക്കുന്നത‌്. കൈത്തറിയുടെ പുനരുദ്ധാരണത്തിന‌് വിപുലമായ പദ്ധതികളാണൊരുക്കുന്നത‌്. നിലവിലുള്ള പ്രവർത്തനങ്ങൾ ലാഭകരമാക്കാൻ ശ്രമിക്കുന്നതിനൊപ്പം പുതിയമേഖലകളിലേക്കും അവയെ തിരിച്ചുവിടും. പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വ്യവസായ സംരംഭങ്ങളുടെ സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തും.
സിഎച്ച‌് അബൂബക്കർ ഹാജി, സി വി ദീപക‌്, സുശീൽ ആറോൺ, സി പി മൂസാൻകുട്ടി, രജിത്ത‌് നാറാത്ത‌്, എ കെ ശ്യാമപ്രസാദ‌്, സി അനിൽകുമാർ, ഹനീഷ‌് കെ വാണിയങ്കണ്ടി, ജോസഫ‌് ബെനവൻ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2ySRZFl
via IFTTT
No comments:
Post a Comment