മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും; കെ കൃഷ്‌ണന്‍കുട്ടി മന്ത്രിയാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും; കെ കൃഷ്‌ണന്‍കുട്ടി മന്ത്രിയാകും

ബംഗളൂരു > മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും. ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം. ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയാകും പുതിയ മന്ത്രി. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.

രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു പാര്‍ടിക്കുള്ളിലെ ധാരണ. ഇതനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിയെന്ന നിലയില്‍ മാത്യു ടി തോമസിന്റേത് മികച്ച പ്രവര്‍ത്തനമായരുന്നുവെന്നും കെ കൃഷ്ണന്‍കുട്ടിയും നല്ല പ്രകടനം കാഴ്ച്ചവെക്കുമെന്നും ഡാനിഷ് അലി പറഞ്ഞു.

ജെഡിഎസ് എപ്പോഴും എല്‍ഡിഎഫിനൊപ്പമാണ്. മികച്ച മന്ത്രിമാര്‍ അണിനിരന്ന മന്ത്രിസഭയാണ് പിണറായി സര്‍ക്കാരിന്റേത്. മന്ത്രിസ്ഥാനത്തിലെ മാറ്റം സംബന്ധിച്ച തീരുമാനം എല്‍ഡിഎഫ് കണ്‍വീനറെ അറിയിച്ചതായും ഡാനിഷ് അലി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2PLlqDP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages