ഓറഞ്ച് അലര്‍ട്ട് അഞ്ച് ജില്ലകളിലാക്കി; ജാഗ്രതാ നിര്‍ദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

ഓറഞ്ച് അലര്‍ട്ട് അഞ്ച് ജില്ലകളിലാക്കി; ജാഗ്രതാ നിര്‍ദേശം

കൊച്ചി > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തമിഴ്നാട്ടില്‍ വീശുന്ന ഗജചുഴലിക്കാറ്റ് മൂലം കേരളത്തിലും കനത്തമഴയ്‌‌‌ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നീരിക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരം മുതല്‍ മലപ്പുറം കാറ്റുവീശാനും മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമിറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തമിഴ് നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമര്‍ദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയില്‍, തമിഴ് നാട്ടില്‍ നിന്നും അറബി കടലിലേക്ക് സഞ്ചരിക്കും നിലവിലെ അനുമാനം. 

ഇന്ന്  കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ അതി ശക്തമായ് കാറ്റ് (മണിക്കൂറില്‍ 30-40 കിമി മുതല്‍ ചില സമയങ്ങളില്‍ 50 കിമി വരെ വേഗത്തില്‍) വീശുവാന്‍ സാധ്യത ഉണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വാഹനങ്ങള്‍ മരങ്ങളുടെ കീഴില്‍ പാര്‍ക്ക് ചെയ്യാതെയിരിക്കുവാനും, ബലഹീനമായ വൈദ്യുത-ടെലിഫോണ്‍ പോസ്റ്റുകളുടെ ചുവട്ടില്‍ നിന്ന് മാറി നില്‍ക്കുവാനും ശ്രദ്ധിയ്ക്കണമെന്ന് അറിയിപ്പുണ്ട് .

ഗജ മൂലം കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുവന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും ഇന്ന് ലഭിച്ചേക്കും. 

ശക്തമായ കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നവംബര്‍ 16 വൈകുന്നേരം മുതല്‍ നവംബര്‍ 20 വരെ അറബിക്കടലിലും, കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകരുതെന്നും അറിയിപ്പില്‍ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2ThUr0H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages