കൊച്ചി
നേഴ‌്സുമാർക്ക‌് സർക്കാർ നിശ‌്ചയിച്ച കുറഞ്ഞ വേതനമായ 20,000 രൂപ നൽകാത്തത‌് എന്തുകൊണ്ടെന്നു വിശദീകരിക്കാൻ ഹൈക്കോടതി. കൊല്ലം അസീസിയ മെഡിക്കൽ കോളേജ‌് മാനേജുമെന്റിനാണ‌് ജസ‌്റ്റിസുമായ പി ആർ രാമചന്ദ്രമേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ നിർദേശം. സർക്കാർ വിജ്ഞാപനം നടപ്പാക്കുന്നത‌് ഹൈക്കോടതി സ‌്റ്റേചെയ്‌തതായി മാനേജ‌്മെന്റ‌് അറിയിച്ചു.
എന്നാൽ, സർക്കാർ ഉത്തരവ‌് നടപ്പാക്കാത്ത ഉടമകൾക്കെതിരെ നടപടി പാടില്ലെന്നുമാത്രമാണ‌് കോടതി ഉത്തരവിട്ടിട്ടുള്ളതെന്ന‌് ഡിവിഷൻബെഞ്ച‌് വ്യക്തമാക്കി. യുണൈറ്റഡ‌് നേഴ‌്സ‌്സ‌് അസോസിയേഷന്റെ നേതൃത്വത്തിൽ അസീസിയ മെഡിക്കൽ കോളേജിൽ നടത്തുന്ന നേഴ‌്സുമാരുടെ സമരംമൂലം ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടരുതെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ട‌് ഉണ്ടാക്കരുതെന്നും ഇക്കാര്യത്തിൽ കർശനനടപടി സ്വീകരിക്കണമെന്നും സിറ്റി പൊലീസ‌് കമീഷണർക്ക‌് കോടതി നിർദേശം നൽകി. കോളേജ‌് മാനേജ‌്മെന്റിന്റെ പൊലീസ‌് സംരക്ഷണഹർജിയിലാണ‌് കോടതിനിർദേശം.
from Kerala || Deshabhimani Online News https://ift.tt/2JvkTj1
via IFTTT
No comments:
Post a Comment