സംഘപരിവാറുകാർ ഭക്തരെ തടയുന്നു ; മൂന്നാംനാൾ ഉപരോധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

സംഘപരിവാറുകാർ ഭക്തരെ തടയുന്നു ; മൂന്നാംനാൾ ഉപരോധം

തിരുവനന്തപുരം
മണ്ഡല–-മകരവിളക്ക‌് തീർഥാടനത്തിന‌് ശബരിമലയിലേക്ക‌് പുറപ്പെട്ട അയ്യപ്പഭക്തരെ മൂന്നാംനാളും സംഘപരിവാർ പ്രവർത്തകർ ഉപരോധിച്ചു. ഇതരസംസ്ഥാനങ്ങളിൽനിന്നുൾപ്പെടെയെത്തിയ ആയിരക്കണക്കിന‌്  ഭക്തരാണ‌് അവധി ദിനമായ ഞായറാഴ‌്ചയും സംസ്ഥാനത്തുടനീളം പെരുവഴിയിൽ കുടുങ്ങിയത‌്. മണ്ഡല–- മകരവിളക്ക‌് തീർഥാടനത്തിന്റെ രണ്ടാംനാൾ ഹർത്താലാണ‌് വലച്ചതെങ്കിൽ മൂന്നാംനാൾ റോഡ‌് ഉപരോധിച്ചായിരുന്നു ഭക്തരെ  തടസ്സപ്പെടുത്തിയത‌്. ശബരിമലയിലേക്കുള്ള ഭക്തരുടെ ഒഴുക്കിനെ ഇത‌് പ്രതികൂലമായി ബാധിച്ചു.  നടവരവിലും പ്രസാദ വിതരണത്തിലുമെല്ലാം ഈ കുറവ‌് അനുഭവപ്പെട്ടു.

ശബരിമലയിൽ കൂടുതൽ തീർഥാടകർ എത്താതിരിക്കാനും നടവരവ‌് കുറയ‌്ക്കാനും ദേശവ്യാപകമായി നേരത്തെ സംഘപരിവാർ പ്രചാരണം നടത്തിയിരുന്നു. ദർശനത്തിനെത്തിയാലും കാണിക്ക നൽകരുതെന്നും ഭണ്ഡാരത്തിൽ പണം ഇടരുതെന്നും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ശബരിമലയെ തകർക്കാനും അതുവഴി സംസ്ഥാനത്തിന്റെ പ്രതിഛായ തകർക്കാനുമുള്ള ഈ ഗൂഢാലോചനയുടെ തുടർച്ചയാണ‌് സംഘർഷനീക്കവും അതിന്റെപേരിലുള്ള അപ്രഖ്യാപിത ഉപരോധവും.

മാസാദ്യപൂജയ‌്ക്കും ചിത്തിരപൂജയ‌്ക്കും നടത്തിയപോലെ ശബരിമലയിൽ സംഘർഷം സൃഷ്ടിച്ച‌് നാടെങ്ങും കലാപമുണ്ടാക്കാനുള്ള നീക്കം പൊളിഞ്ഞതോടെയാണ‌് ബിജെപി–- ആർഎസ‌്എസ‌് പ്രവർത്തകർ  ഭക്തരെ തടയുന്നത‌്.

മണ്ഡല–- മകരവിളക്ക‌് തീർഥാടനത്തിന്റെ  ആദ്യനാൾ കെ പി ശശികലയെയും  രണ്ടാംനാൾ കെ സുരേന്ദ്രനെയും ഇറക്കി  കലാപം ഉണ്ടാക്കി തീർഥാടകരെ തടയാനായിരുന്നു ബിജെപി ശ്രമം. പൊലീസ‌് സമയോചിതമായി ഇടപെട്ടതിനാൽ അതുപൊളിഞ്ഞു.

ശശികലയെ അറസ‌്റ്റ‌് ചെയ‌്തതിന്റെപേരിൽ വൃശ‌്ചികം ഒന്നിനുതന്നെ ഹർത്താൽ പ്രഖ്യാപിച്ചതും ഈ ഉദ്ദേശ്യത്തോടെയാണ‌്. മണ്ഡല–- മകരവിളക്ക‌് കാലത്ത‌് ഏതു രാഷ്ട്രീയ പാർടി ഹർത്താലിന‌് ആഹ്വാനംചെയ‌്താലും   പത്തനംതിട്ട ജില്ലയെ ഒഴിവാക്കുമായിരുന്നു.

എന്നാൽ, വിശ്വാസ സംരക്ഷകർ എന്ന‌് അവകാശപ്പെടുന്നവർ നടത്തിയ ഹർത്താലിൽനിന്ന‌് ജില്ലയെ ഒഴിവാക്കിയില്ല. മാത്രമല്ല, സംസ്ഥാനത്തുടനീളം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ തടയുകയുംചെയ‌്തു. ഹർത്താൽകഴിഞ്ഞ‌് അടുത്തദിവസം  ശബരിമലയിലേക്ക‌് പുറപ്പെടാനിരുന്നവർ  ഞായറാഴ‌്ചത്തെ വഴിതടയലിൽ  പെട്ടു.  സുരേന്ദ്രനെ അറസ‌്റ്റ‌് ചെയ‌്തതിന്റെ പേരിലായി വഴിതടയൽ.



from Kerala || Deshabhimani ​Online ​News https://ift.tt/2PCkYI5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages