കൊച്ചി > താലികെട്ടില്ലെന്നും മതപരമായി വിവാഹം കഴിക്കില്ലെന്നുമായിരുന്നു അനൂബിന്റെ നിബന്ധനകള്‍. ജാതി മത ഭേദമന്യേ വിവാഹത്തിന് താത്പര്യമുള്ള പെണ്‍കുട്ടികളില്‍ നിന്നും അഭ്യര്‍ഥന ക്ഷണിച്ച് അനൂപ് നല്‍കിയ പത്രപരസ്യമാണ് അങ്ങനെ വ്യത്യസ്തമായ ഒരു വിവാഹത്തിന് വഴിയൊരുക്കിയത്. വരനും വധുവിനും ഇരിക്കാന്‍ രണ്ട് മരക്കസേരകള്‍ മാത്രം.
അനൂപും അഖില പി രവീന്ദ്രനും അങ്ങനെ വിവാഹിതയായി. 1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ആലപ്പുഴയില്‍ പട്ടികജാതി- വികസന കോര്‍പ്പറേഷനില്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസറാണ് അനൂപ്. മലപ്പുറം മഞ്ചേരിയിലെ കെഎഎച്എം യൂണിറ്റി വുമണ്‍സ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ അധ്യാപികയാണ് അഖില.
ചെഗുവേരയുടെ വാക്യമായിരുന്നു വധുവരന്‍മാരുടെ വേദിക്ക് പശ്ചാത്തലമൊരുക്കിയത്. ആത്മാര്‍ഥ സ്‌നേഹമാണ് ആത്മാര്‍ഥ വിപ്ലവത്തെ നയിക്കുന്നത് എന്ന ചെഗുവേരയുടെ വാചകം വേദിയിലുണ്ടായിരുന്നു. പഴയ ഒരു ഹെര്‍ക്കുലീസ് സൈക്കിളും വേദിയില്‍ കാണാം. സദ്യക്ക് പകരം കപ്പയും മീന്‍കറിയും.
ആലപ്പുഴയിലെ മാരാരിക്കുളം സെല്‍ഫി കുടുംബശ്രീ കൂട്ടായ്മയാണ് സത്കാരത്തിന്റെ ഭക്ഷണം എത്തിച്ചത്. ഇരുവരുടേയും നിലപാടുകള്‍ക്ക് ഒരുവിധ എതിര്‍പ്പുമില്ലാതെ വീട്ടുകാര്‍ സമ്മതം മൂളിയതും മറ്റൊരു അപൂര്‍വതയായി
from Kerala || Deshabhimani Online News https://ift.tt/2qGWYo2
via IFTTT
No comments:
Post a Comment