പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പ്രയോഗങ്ങള്‍ ശശിയുടെ ഭാഗത്തുനിന്നും ഉണ്ടായി: പി കെ ശ്രീമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പ്രയോഗങ്ങള്‍ ശശിയുടെ ഭാഗത്തുനിന്നും ഉണ്ടായി: പി കെ ശ്രീമതി

തിരുവനന്തപുരം > പികെ ശശിക്കെക്കെതിരായ അന്വേഷണം വളരെ ഫലപ്രദമായിരുന്നെന്നും ഇതിന്റെ ഭാഗമായി ചില വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നെന്നും അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. പാര്‍ട്ടി എടുത്തത് ശക്തമായ നടപടിയാണെന്നും പികെ ശ്രീമതി പറഞ്ഞു.

 കേരളത്തിലായാലും പുറത്തായാലും മറ്റുള്ളവര്‍ മാതൃകയാക്കേണ്ടവര്‍, പെണ്‍കുട്ടികളോട് നല്ല രീതിയിലാണ് സംസാരിക്കേണ്ടത്. എന്നാല്‍, സംഭാഷണത്തില്‍ പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചില പ്രയോഗങ്ങള്‍ ഒട്ടും ശരിയായില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ നടപടി ഉണ്ടായത്.

 മറ്റൊരു പാര്‍ട്ടിയും ഇത്തരത്തില്‍ ശക്തമായ ഒരു നടപടി എടുക്കില്ല. ഈ വിഷയം മാത്രമേ പാര്‍ട്ടി പരിശോധിച്ചിട്ടുള്ളു. ഏത് നടപടിയും പാര്‍ട്ടി കേന്ദ്ര കമ്മറ്റിയുടെ സമ്മതത്തിന് വിധേയമായിട്ടായിരക്കും. റിപ്പോര്‍ട്ട് പൂര്‍ണമായും സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മറ്റിയും അംഗീകരിക്കുകയായിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു
 



from Kerala || Deshabhimani ​Online ​News https://ift.tt/2Sdz7bw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages