കൊച്ചി > ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന മൊബൈൽ ഫോണുകളിലെ ഡാറ്റ നഷ്ടപ്പെടാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഫോണിലെ ഡിജിറ്റൽ ഡാറ്റ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി, ഉടനടി വിദഗ്ധപരിശോധനയ‌്ക്ക് വിധേയമാക്കണമെന്നും പൊലീസിന് നിർദേശം നൽകി.
ഫോണിന്റെ സ്‌ക്രീൻഷോട്ട് ചിത്രീകരിച്ച് സൂക്ഷിക്കണം. നിലവിലെ സ്റ്റാറ്റസ് രേഖപ്പെടുത്തണം. പിന്നീട് ഫോൺ സ്വിച്ച‌് ഓഫ് ചെയ്യണം. ഫോണിന്റെ കേബിൾ, ചാർജർ, മാന്വൽ എന്നിവകൂടി പൊലീസ് കസ്റ്റഡിയിലെടുക്കണം. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്ന വിദഗ്ധന്റെ റിപ്പോർട്ട് തേടണം. ഫോണിന്റെ ഉടമയിൽനിന്ന‌് പാസ്‌വേഡ് വാങ്ങണം. കസ്റ്റഡിയിൽ എടുക്കുന്ന ഫോണുകൾ കേടുവരാതെ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരം കാര്യങ്ങളിൽ വീഴ്ചവരുത്തിയാൽ കേസിന്റെ പ്രോസിക്യൂഷൻ നടപടികളെ അത് പ്രതികൂലമായി ബാധിക്കുമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവിൽ വ്യക്തമാക്കി.
ബലാൽസംഗക്കേസിൽ പൊലീസ് തൊണ്ടിമുതലാക്കിയ മൊബൈൽ ഫോണിലെ വിവരങ്ങൾ യഥാവിധി പരിശോധിച്ചില്ലെന്ന കേസിലാണ് കോടതിവിധി. പീഡനരംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതി ഇരയുടെ മകന്റെ ഫോണിലേക്ക് അയച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ, മകന്റെ ഫോൺ കണ്ടെടുത്ത് തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി.
from Kerala || Deshabhimani Online News https://ift.tt/2OXpBag
via IFTTT
No comments:
Post a Comment