കോഴിക്കോട് > മന്ത്രിസഭയിലെ ജനതദൾ പ്രതിനിധി മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്‌ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്ന് ജനതാദൾ എംഎൽഎമാരായ കെ കൃഷ്‌ണൻകുട്ടിയും സികെ നാണുവും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കെ കൃഷ്‌ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന് നിർദേശിച്ച് ജനതാദൾ ദേശീയ പ്രസിഡന്റ് ദേവഗൗഡയുടെ കത്ത് ലഭിച്ചതായും മന്ത്രിയെ മാറ്റുന്നതിന് മറ്റു തടസ്സങ്ങൾ ഇല്ലെന്നും കൂടിക്കാഴ്‌ചക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദീർഘനാൾ എംഎൽഎയായിരുന്ന കൃഷ്ണൻകുട്ടിക്ക് മന്ത്രിസ്ഥാനം നൽകണമെന്നത് പാർട്ടിയിലെ എല്ലാവരുടെയും അഭിപ്രായമായിരുന്നെന്ന് ജനതാദൾ നിയമസഭാ കക്ഷി നേതാവ് സി കെ നാണു പറഞ്ഞു. മാത്യു ടി തോമസ് പാർട്ടിയിലെ മുതിർന്ന നേതാവാണ്. അദ്ദേഹവും ഈ തീരുമാനം അംഗീകരിച്ചതാണെന്നും നാണു കൂട്ടിച്ചേർത്തു.
from Kerala || Deshabhimani Online News https://ift.tt/2zlYBMz
via IFTTT
No comments:
Post a Comment