കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണച്ചെലവ‌് പകുതിയാക്കിയത‌് കിറ്റ‌്കോയുടെ നേട്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണച്ചെലവ‌് പകുതിയാക്കിയത‌് കിറ്റ‌്കോയുടെ നേട്ടം


കൊച്ചി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം 50 ശതമാനം കുറഞ്ഞ നിരക്കിൽ പൂർത്തിയാക്കാൻ കഴിഞ്ഞത‌് പ്രമുഖ പൊതുമേഖലാ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ‌്കോയുടെ നേട്ടമാണെന്ന‌് മാനേജിങ‌് ഡയറക്ടർ സിറിയക‌് ഡേവിസ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എയർപോർട്ട‌് എക്കണോമിക‌് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കുള്ളിൽ ചതുരശ്രമീറ്ററിന‌് 65,000 രൂപ നിരക്കിലാണ‌് വിമാനത്താവള ടെർമിനൽ പൂർത്തിയാക്കിയത‌്. മറ്റു സ്ഥലങ്ങളിൽ ഇത‌് ഒരുലക്ഷംവരെയാണ‌്. ചെലവ‌് കുറച്ച‌ുള്ള നിർമാണം യാത്രയുടെയും അനുബന്ധ സേവനങ്ങളുടെയും നിരക്ക‌് കുറയ‌്ക്കാൻ സഹായിക്കും.

കണ്ണൂർ വിമാനത്താവളം നിർമിക്കുന്നതിലെ പ്രധാന വെല്ലുവിളി അടിസ്ഥാനനിരപ്പിൽനിന്ന് റൺവേയ‌്ക്കുള്ള 35 മീറ്റർ ഉയർച്ച  വ്യത്യാസമായിരുന്നു. അതിനാൽ മൂന്നു തട്ടായിട്ടാണ് ടെർമിനൽ രൂപകൽപ്പനചെയ്തത‌്.  താഴത്തെ ഭാഗം വിവിധ സേവനങ്ങൾക്കും രണ്ടാംഭാഗം വരുന്നവർക്കും അതിനു മുകളിൽ യാത്രക്ക് പുറപ്പെടുന്നവർക്ക് വേണ്ടിയുമാണ‌്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ‘ടി 3 ’ ടെർമിനലും ഇത്തരത്തിൽ പൂർത്തീകരിക്കാനായി. കണ്ണൂരിലും കൊച്ചിയിലും നടത്തിയ നിർമാണപ്രവർത്തനങ്ങൾ കണക്കിലെടുത്ത‌് കിറ്റ‌്കോയ‌്ക്ക‌് കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ ലഭിക്കുന്നുണ്ട‌്. സംസ്ഥാന സർക്കാരാണ‌് ഏറ്റവുമധികം സഹായം നൽകുന്നതെന്ന‌് സിറിയക‌് ഡേവിസ‌് പറഞ്ഞു.

കിറ്റ്കോയുടെ മൊത്തം വരുമാനം 2017–-18 സാമ്പത്തികവർഷത്തിൽ 20 ശതമാനം വർധിച്ച് 60.02 കോടി രൂപയായി. അറ്റാദായം 11.62 ശതമാനം  ഉയർന്ന് 9.34 കോടി രൂപയായി. വിവിധ മേഖലകളിലായി 138 പദ്ധതികളാണ‌് നടപ്പാക്കിയത‌്. വിനോദസഞ്ചാരം, വ്യവസായം, അടിസ്ഥാനസൗകര്യവികസനം, മാനവവിഭവശേഷി വികസനം എന്നീ മേഖലകളിലാണ് കൺസൾട്ടൻസി സേവനം നൽകിയത്. നടപ്പു സാമ്പത്തികവർഷം 20 ശതമാനം വരുമാനവർധനയാണ‌് ലക്ഷ്യമിടുന്നത‌്. സുതാര്യമായ ടെൻഡർ നടപടികളാണ‌് ഓരോ പദ്ധതിക്കും സ്വീകരിക്കുന്നത‌്. ഇന്ത്യ മുഴുവൻ സേവനം നൽകുന്ന സ്ഥാപനമായി കിറ്റ‌്കോ വളർന്നുകഴിഞ്ഞു. രാജ്യത്തിനു പുറത്തേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ‌്. 90 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ പദ്ധതികളാണ‌് കിറ്റ‌്കോ ഏറ്റെടുത്തു നടത്തുന്നത‌്.  ഭാരത‌് ഹെവി ഇലക‌്ട്രിക്കൽസ‌് പ്രതിരോധരംഗത്ത‌് നടത്തുന്ന പദ്ധതികളുടെ മാസ‌്റ്റർപ്ലാൻ ഉണ്ടാക്കുന്നത‌് കിറ്റ‌്കോയാണ‌്. 200 കോടിയാണ‌് ഒന്നാംഘട്ട ചെലവ‌് പ്രതീക്ഷിക്കുന്നത‌്. ഹിന്ദുസ്ഥാൻ എയ‌്റോനോട്ടിക‌്സ‌് ലിമിറ്റഡ‌്, യുപി സർക്കാർ, കണ്ണൂർ അന്താരാഷ‌്ട്ര ആയുർവേദ ഗവേഷണകേന്ദ്രം, കൊച്ചി ജലമെട്രോ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ബംഗളൂരു അന്താരാഷ‌്ട്ര വിമാനത്താവളം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികളും സ്ഥാപനം ഏറ്റെടുത്തു നടത്തുന്നു. കേരളത്തിൽ കായികമേഖലയുടെ അടിസ്ഥാനസൗകര്യ വികസനവും കിറ്റ‌്കോയുടെ പദ്ധതികളിലൊന്നാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2qAIbvm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages