കലോത്സവത്തിലെ നാടകം 'മതവിരുദ്ധമെന്ന്'; എസ്‌‌‌‌ഡിപിഐ-ലീഗ് സംഘം കുട്ടികളെ ആക്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

കലോത്സവത്തിലെ നാടകം 'മതവിരുദ്ധമെന്ന്'; എസ്‌‌‌‌ഡിപിഐ-ലീഗ് സംഘം കുട്ടികളെ ആക്രമിച്ചു

വടകര > സ്‌‌‌‌‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച നാടകം മതവിരുദ്ധമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കുനേരെ എസ്ഡിപിഐ- മുസ്ലീം ലീഗ് ഗുണ്ടാ സംഘത്തിന്റെ അക്രമം. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട ഹൈസ്‌കൂള്‍ അവതരിപ്പിച്ച നാടകത്തിനെതിരെയാണ് വര്‍ഗീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മര്‍ദ്ദനത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. വടകരയിലെ ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയിലേക്ക് പോവുകയായിരുന്ന എസ്എഫ്‌ഐ മേമുണ്ട ഹൈസ്‌കൂള്‍ യൂണിറ്റ് സെക്രട്ടറി ആദര്‍ശ് (17),  വിദ്യാര്‍ഥികളായ അഭിജിത്ത് (17), യാദവ് (17) എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉണ്ണി ആറിന്റെ 'ബാങ്ക്' എന്ന കഥയെ ആസ്പദമാക്കി റഫീക്ക് മംഗലശ്ശേരി സംവിധാനം ചെയ്ത 'കിത്താബ്' എന്ന നാടകമാണ്  കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. റഫീക്ക് മംഗലശേരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. നാടകം ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലേക്ക് അര്‍ഹത നേടി. കുട്ടികളുടെ അനായാസമായ അഭിനയശേഷിയും സംവിധാന മികവും നാടകത്തെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കി.

മുസ്ലീം നവോത്ഥാനത്തിന്റെ കഥ പറയുന്ന നാടകം സ്ത്രീ-പുരുഷ സമത്വത്തിന്റെ സന്ദേശവും വരച്ചുകാട്ടുന്നു. പട്ടാപ്പകല്‍ ചൂട്ടും കത്തിച്ച് മനുഷ്യനെ തേടി നടന്നു, പക്ഷെ മനുഷ്യനെ മാത്രം കണ്ടില്ല എന്ന് തുടങ്ങുന്ന അവതരണ ഗാനത്തോടെ ആരംഭിച്ച നാടകം കളിചിരി തമാശകളിലൂടെ വലിയ കാര്യങ്ങളാണ് പറഞ്ഞുവെച്ചത്. പള്ളി മുക്രിയുടെ മകള്‍ക്ക് ബാങ്ക് വിളിക്കണമെന്ന മോഹവും എന്നാല്‍ അവളുടെ സ്വപങ്ങള്‍ക്കു മീതേ ആചാരങ്ങളും വിശ്വാസങ്ങളും ഉയര്‍ത്തുന്ന മതിലുകളും നാടകത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

മുക്രിയുടെ മകള്‍ ഷാഹിനയുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങള്‍ പ്രേക്ഷകന്റെ ഉള്ളിലേക്കാണ് തറച്ചുകയറുന്നത്. പാപ സങ്കല്‍പ്പങ്ങളെ കിത്താബ് പലയിടങ്ങളിലും ചോദ്യം ചെയ്യുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉള്ളുതുറന്ന് എതിര്‍ക്കുമ്പോഴും മതത്തിന്റെ അടിസ്ഥാന നന്മകളെ കിത്താബ് ഉദ്‌ഘോഷിക്കുന്നു. തുടര്‍ച്ചയായി 17ാം വര്‍ഷമാണ് മേമുണ്ട സ്‌കൂള്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്നത്‌.

നാടകത്തില്‍ മതവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ച് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രധാന വേദിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് വേദിയുടെ ഗേറ്റിന് മുമ്പില്‍ പൊലീസ് തടഞ്ഞു. എസ്ഡിപിഐ-മുസ്ലീം ലീഗ് അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. നാടകത്തിനെതിരെ സോഷ്യല്‍മീഡിയയിലും വര്‍ഗീയ പ്രചരണം അഴിച്ചുവിടുന്നുണ്ട്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അഭിനന്ദനം അറിയിച്ച് മേമുണ്ട സ്‌‌‌‌കൂള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനു താഴെയും അസഭ്യവും അശ്ലീലവുമായ കമന്റുകളും പ്രതിഷേധക്കാര്‍ നിറയ്‌ക്കുന്നുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2KyjlW4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages