‘ഇന്തവാട്ടി എല്ലാമേ സൂപ്പർ ’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

‘ഇന്തവാട്ടി എല്ലാമേ സൂപ്പർ ’



ശബരിമല
ചെന്നൈ വടപഴനി സ്വദേശികളായ മോഹൻരാജും പഴനിയും ഇത്തവണ നിറഞ്ഞ മനസ്സോടെയാണ് മലയിറങ്ങിയത്. രണ്ടരപതിറ്റാണ്ടായി അയ്യനെ കാണാനെത്തുന്ന ഇവർക്ക് ഈ വർഷം എല്ലാം സൂപ്പർ.

‘കഴിഞ്ഞവർഷംവരെ അയ്യപ്പദർശനം കഷ്ടമായിരുന്നു. അയ്യനെ കാണാൻ ശ്രമിക്കുമ്പോൾ തള്ളി മാറ്റും. ഈ വർഷം കൺനിറച്ച് കണ്ടു. വീണ്ടും കാണാൻ പൊലീസ് ഒരുവട്ടം കൂടി അവസരം നൽകി. മനസ് നിറഞ്ഞാണ് ഞങ്ങൾ മടങ്ങുന്നത്’, - ഇരുവരും ദേശാഭിമാനിയോട് പറഞ്ഞു.

"ഇത്തവണ സർക്കാരിന്റെ നടപടികളെല്ലാം സൂപ്പറാണ്. നിലയ‌്ക്കലിൽ പാർക്കിങ് ഒരുക്കിയതിനെ അഭിനന്ദിക്കാതിരിക്കാനാകില്ല. നിലയ്ക്കലിൽ എളുപ്പത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാകുന്നുണ്ട്. കഴിഞ്ഞ വർഷമൊക്കെ പമ്പയിൽ പാർക്കിങ്ങിന് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന‌് ഇരുവരും പറഞ്ഞു. അടുത്ത വർഷവും ഇതേ സൗകര്യങ്ങൾ തുടരണമെന്ന ആഗ്രഹവും ഇരുവർക്കുമുണ്ട്.

കെ ആർ മോഹൻരാജ് ഇരുപത്തിയേഴാം വർഷവും പഴനി ഇരുപത്തിമൂന്നാം വർഷവുമാണ് ശബരിമലയിലെത്തുന്നത്. ഇരുവരും നിർമാണ തൊഴിലാളികളാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2OZMg64
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages