തിരുവനന്തപുരം
കീഴാറ്റൂർ ബൈപ്പാസിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിനായി വയൽക്കിളികളെ തെരുവിലിറക്കിയ ബിജെപിയും യുഡിഎഫും പൊതുസമൂഹത്തോട‌് മാപ്പുപറയാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കീഴാറ്റൂർ ബൈപ്പാസിന്റെ അലൈൻമെന്റിൽ ഒരുമാറ്റവും ഇല്ലാതെയാണ് കേന്ദ്രസർക്കാരിന്റെ അന്തിമ വിജ്ഞാപനം. അഭ്യസ്തവിദ്യരായ ചെറുക്കാർക്ക് തൊഴിൽ ലഭിക്കാനായി പുതിയ സംരംഭങ്ങൾ ഉയർന്നുവരികയും കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറുകയും വേണം. ഇതിനെല്ലാംതന്നെ അടിസ്ഥാന സൗകര്യം വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇടതുസർക്കാർ ഈ ദിശയിലാണു നീങ്ങുന്നത് എന്നത് ഏറെ പ്രത്യാശ നൽകുന്നു. എന്നാൽ സർക്കാരിന്റെ വികസന കാഴ്ചപ്പാടിനെതിരായി ജനങ്ങൾക്കിടയിൽ തെറ്റായ പ്രചരണം നടത്തുകയാണ് ബിജെപിയും യുഡിഎഫും. കീഴാറ്റൂരിലെ ഒരുവിഭാഗം ജനങ്ങളെ തെരുവിലിറക്കി, സർക്കാർ വിരുദ്ധ കലാപമായി അത് വളർത്താനുള്ള നീക്കമാണ് നടത്തിയത്.
ഉപരിതല ഗതാഗത വകുപ്പിന്റെ പുതിയ ഉത്തരവോടെ വികസനം അട്ടിമറിക്കുന്നതിനു വേണ്ടി നടന്ന രാഷ്ട്രീയനാടകങ്ങൾക്ക് തിരശീല വീണു. വികസന പ്രശ്നങ്ങളിൽ ശാസ്ത്രീയവും പ്രായോഗികവുമായ ബദലുകളും നിർദേശങ്ങളും ജനാധിപത്യപരമായി പരിഗണിക്കപ്പെടുകതന്നെ വേണം. എന്നാൽ അപ്രായോഗിക വാദങ്ങളുയർത്തി വികസനം അട്ടിമറിക്കാനുള്ള നീക്കങ്ങൾ ആവർത്തിക്കരുത്.
from Kerala || Deshabhimani Online News https://ift.tt/2PZiqE4
via IFTTT
No comments:
Post a Comment