കൊച്ചി
ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ രണ്ടാമത‌് സൈബർ ടവർ മുഖ്യമന്ത്രി പിണറായി വിജയൻ ഐടി ലോകത്തിനായി തുറന്നുകൊടുത്തു. ലുലു സൈബർ ടവർ കോൺഫറൻസ‌് ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹം ടവറിന്റെ ഉദ‌്ഘാടനം നിർവഹിച്ചു. ഉദ‌്ഘാടന ചടങ്ങിൽ എംപിമാരായ കെ വി തോമസ‌്, വി മുരളീധരൻ, എംഎൽഎമാരായ പി ടി തോമസ‌്, വി കെ ഇബ്രാഹിംകുഞ്ഞ‌്, എൽദോ എബ്രഹാം, തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ എം ടി ഓമന, ഐടി പാർക്ക‌് സിഇഒ ഋഷികേശ‌് നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അധ്യക്ഷനാകേണ്ടിയിരുന്ന കേന്ദ്ര ഐടി സഹമന്ത്രി എസ‌് എസ‌് അലുവാലിയയുടെ പ്രസംഗം അദ്ദേഹത്തിന്റെ അഭാവത്തിൽ വായിച്ചു. ലുലു ഗ്രൂപ്പ‌് ഇന്റർനാഷണൽ സിഎംഡി എം എ യുസഫ‌് അലി സ്വാഗതവും എക‌്സിക്യൂട്ടീവ‌് ഡയറക്ടർ എം എ അഷ‌്റഫ‌് അലി നന്ദിയും പറഞ്ഞു.
400 കോടി രൂപ മുതൽ മുടക്കിലാണ‌് കെട്ടിടം നിർമിച്ചിട്ടുള്ളത‌്. 20 നിലകളുള്ള കെട്ടിടത്തിൽ 15 ലക്ഷം ചതുരശ്ര അടിയാണ‌് ഓഫീസ‌് ഉപയോഗത്തിനായുള്ളത‌്. ഒരു നിലയിൽ ആയിരത്തോളം പേർക്ക‌് തൊഴിൽ ചെയ്യാവുന്ന തരത്തിൽ 11 നിലകളിലായി 11,000 മുതൽ 13,000 പേർക്കുവരെ തൊഴിൽ ചെയ്യാനുള്ള സൗകര്യങ്ങളാണുള്ളത‌്. താഴെയുള്ള എട്ടു നിലകളിൽ കാർപാർക്കിങ‌് സൗകര്യമാണുള്ളത‌്. ഒരേ സമയം 1400 കാറുകൾ പാർക്ക‌് ചെയ്യാം.
from Kerala || Deshabhimani Online News https://ift.tt/2PjLl5n
via IFTTT
No comments:
Post a Comment