വിഷപ്രസംഗത്തിൽ വീഴാതെ പൂക്കോട്ടുംപാടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

വിഷപ്രസംഗത്തിൽ വീഴാതെ പൂക്കോട്ടുംപാടം

മലപ്പുറം > ഒരുവർഷംമുമ്പ‌് നിലമ്പൂർ പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ വർഗീയധ്രുവീകരണത്തിനായി  ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ‌് കെ പി ശശികലയും സംഘപരിവാറും നടത്തിയ ഹീനശ്രമങ്ങൾ നാട‌് ഇന്നും ഓർക്കുന്നത‌് ഭയത്തോടെ. അക്രമിയായ തിരുവനന്തപുരം സ്വദേശി മോഹൻദാസിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ‌് കൈയോടെ പിടിച്ചിട്ടും ഇയാൾ പ്രതിയല്ലെന്ന‌് പ്രചരിപ്പിച്ച‌് ഗ്രാമത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനായിരുന്നു ശ്രമം. 

സ്ഥലത്തെത്തിയ ശശികല മറ്റ് സമുദായങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി കലാപാഹ്വാനം നൽകി. മലപ്പുറത്ത‌് ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ആരാധനാലയങ്ങൾ ആസൂത്രിതമായി തകർക്കുന്നുവെന്നും ഇതിനുപിന്നിൽ തീവ്രവാദ ശക്തികളുണ്ടെന്നുമായിരുന്നു പ്രസംഗത്തിന്റെ ഊന്നൽ. ക്ഷേത്രത്തിലെ അനിഷ്ടസംഭവം അറിഞ്ഞയുടൻ ഓടിക്കൂടിയ ഗ്രാമവാസികളെ മതത്തിന്റെപേരിൽ വേർതിരിക്കുംവിധമായിരുന്നു പ്രസംഗം. ശശികലയുടെ വാക്കുകളുടെ ചുവടുപിടിച്ച‌് സമൂഹമാധ്യമങ്ങളിലും വർഗീയ പ്രചാരണം ശക്തമായി.

ഹർത്താലിന‌് ആഹ്വാനംചെയ‌്ത സംഘപരിവാർ വാഹനം തടഞ്ഞ‌് പ്രകോപനമുണ്ടാക്കിയെങ്കിലും ഗ്രാമത്തിന്റെ നന്മമനസ്സ് കള്ളപ്രചാരണത്തിലും ചതിക്കുഴിയിലും വീണില്ല. ജനപ്രതിനിധികളും പ്രദേശത്തെ രാഷ‌്ട്രീയ നേതൃത്വവും വിശേഷിച്ച്, ക്ഷേത്ര ഭരണസമിതിയും സ്വീകരിച്ച പക്വവും വിവേകപൂർണവുമായ നിലപാട‌് നാടിനെ ഒരു കലാപത്തിന്റെ വക്കിൽനിന്ന് കരകയറ്റി. അറസ‌്റ്റിലായ പ്രതിക്കെതിരെ പൊലീസ‌് നിരത്തിയ തെളിവുകളും ശക്തമായിരുന്നു.

വില്വത്ത് മഹാദേവ ക്ഷേത്രത്തിൽ 2017 മെയ‌് 26നാണ‌് അനിഷ്ടസംഭവം ഉണ്ടായത‌്. ശിവനും വിഷ്ണുവിനും തുല്യപ്രാധാന്യമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ മോഷണശ്രമത്തിനിടെ പ്രതിഷ‌്ഠ ഇളക്കിയിരുന്നു. സംഭവം അറിഞ്ഞ ഉടൻ  ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം എത്തി ശാസ‌്ത്രീയ അന്വേഷണം ആരംഭിച്ചു. സംശയാസ‌്പദമായ സാഹചര്യത്തിൽ കണ്ടയാളെ നാട്ടുകാർ പിടികൂടി ഏൽപ്പിച്ചെങ്കിലും ക്ഷേത്രത്തിലെ തിരക്കിനിടെ ഇയാൾ രക്ഷപ്പെട്ടു.

എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ അന്വേഷിച്ച പൊലീസ‌് ഇയാളെ വൈകാതെ പിടികൂടി. തെറ്റിദ്ധാരണയിൽപ്പെട്ട‌് സംഘപരിവാറിനൊപ്പം  പ്രകോപനത്തിനിറങ്ങിയ പലരും ഇതോടെ പിന്തിരിഞ്ഞു. ഒടുവിൽ വിശ്വഹിന്ദു പരിഷത്ത‌്, ബിജെപി നേതാക്കളും പി വി അൻവർ എംഎൽഎ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുത്തു. പൊലീസ‌് അന്വേഷണത്തിൽ വിശ്വാസികൾ തൃപ‌്തി അറിയിച്ചതോടെ ആശങ്ക അകന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2BeFsxB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages