തിരുവനന്തപുരം > ശബരിമലയിലുള്ള സമരം അവസാനിപ്പിച്ച ബിജെപിയുടെ തീരുമാനം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇങ്ങനെയൊരു മാറ്റം ഉണ്ടായെങ്കിൽ അത് നല്ല കാര്യമാണ്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇതൊന്നും അംഗീകരിക്കുന്നില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു എന്നാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് പൊതുവിൽ അംഗീകരിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് പൊതുവിൽ അംഗീകരിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ശബരിമലയിലുള്ള സമരം അവസാനിപ്പിച്ചു എന്ന് ബിജെപി തന്നെ പറഞ്ഞുകഴിഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ മനസിന്റെ ദൃഢതയെ അത്ര വേഗം ആർക്കും ഉലയ്‌ക്കാൻ കഴിയില്ല എന്ന നിലപാടാണ് ഞങ്ങൾ ആദ്യമേ സ്വീകരിച്ചത്. ഇതാണിപ്പോൾ വസതുതാപരമായി ശരിയായി വന്നിട്ടുള്ളത്. ‐ മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ സെക്രട്ടറിയേറ്റ് നടയിലേക്ക് സമരം മാറ്റുമെന്നാണ് ഇപ്പോൾ ബിജെപി പറയുന്നത്. ഇവിടെ നിരവധി സമരങ്ങൾ നടക്കുന്നതാണ് അതിലൊന്നും ഒരു തെറ്റുമില്ല. അതിൽ ഒരു പുതുമയുമില്ല. പക്ഷേ അവർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചിലത് ഉന്നയിക്കാവുന്നതാണോ എന്ന് അവർ തന്നെ ആലോചിക്കേണ്ടതാണ്. നാട്ടിലെ നിയമവാഴ്‌ചയനുസരിച്ച് നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്‌താൽ അതിന്റെ ഭാഗമായി കേസുകളും നടപടികളും ഉണ്ടാകും. അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്‌താൽ അതിനും ആദ്യം ചെയ്‌ത സമരത്തിന്റെ ഗതിയാകുമെന്ന് അവർ മനസിലാക്കണം‐ മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2BFFkHS
via IFTTT
No comments:
Post a Comment