സഹകരണ മേഖലയുടെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

സഹകരണ മേഖലയുടെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി

കാസർകോട‌്
നോട്ട‌് നിരോധനത്തെ തുടർന്ന‌് കള്ളപ്രചാരണം നടത്തിയിട്ടും സഹകരണ മേഖലയെ തകർക്കാൻ കഴിയാത്തത‌് ജനങ്ങൾക്ക‌് സഹകരണ മേഖലയിലുള്ള വലിയ വിശ്വാസം മൂലമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  65–-ാമത‌് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ  സംസ്ഥാനതല ഉദ‌്ഘാടനം നിർവഹിച്ച‌് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചില ബാങ്കുകൾ സർക്കാരിന്റെ പദ്ധതികൾക്കുനേരെ മുഖം തിരിച്ചപ്പോൾ നാടിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ‌് സഹായിക്കുന്നത‌് സഹകരണ മേഖലയാണ‌്. ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ചു. കെഎസ‌്ആർടിസി ജീവനക്കാരുടെ പെൻഷൻ നൽകാൻ തയ്യാറായി. പ്രളയ ദുരന്തത്തെ തുടർന്ന‌് വീട്ടുപകരണങ്ങൾ നശിച്ചവർക്ക‌് പലിശയില്ലാതെ ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതിയെ മറ്റ‌് ബാങ്കുകൾ  തിരിഞ്ഞുനോക്കാതെ നിന്നപ്പോൾ സഹകരണ മേഖല   ഏറ്റെടുത്തു. പലിശ സർക്കാർ നൽകുന്നതാണ‌് പദ്ധതി.  സർക്കാർ പദ്ധതികൾക്ക‌് നൽകുന്ന സഹകരണ മേഖലയുടെ പിന്തുണ മാതൃകാപരമാണ‌്. നാടിന്റെ നാഡീസ‌്പന്ദനം ശരിയായ നിലക്ക‌് ഉൾക്കൊള്ളുന്നതാണിത‌്. കേരളത്തിന്റെ സഹകരണ മേഖലയും കേരള ബാങ്ക‌് പദ്ധതിയും ഇതര സംസ്ഥാനങ്ങൾ മാതൃകയാക്കുകയാണ‌്.  ഗുജറാത്ത‌്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇത‌് പിന്തുടരാൻ മുന്നോട്ടുവന്നിട്ടുണ്ട‌്.  ലോകത്താകെ സഹകരണ മേഖലയുടെ പ്രസക്തി വർധിച്ചുവരികയാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.

     കേരള ബാങ്ക‌് രൂപീകരണം സഹകരണ മേഖലയുടെ ശാക്തീകരണത്തിന‌് വഴിവയ‌്ക്കും. 14 ജില്ലാ സഹകരണ ബാങ്കുകളുടെ 800 ശാഖകൾ ഇതിന്റെ ഭാഗമാകും. പ്രാഥമിക സഹകരണ സംഘങ്ങൾക്കും ഗുണകരമാകും. ഇടപാടുകൾ വർധിപ്പിക്കും. കേരള ബാങ്കിന‌് റിസർവ‌് ബാങ്കിന്റെ പ്രാഥമികാനുമതി ലഭിച്ചുകഴിഞ്ഞു. അന്തിമാനുമതി വേഗത്തിൽ ലഭിക്കുമെന്ന‌് പ്രതീക്ഷിക്കുന്നു. വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ കൈകാര്യംചെയ്യാനുള്ള പ്രത്യേകാനുമതി ലഭിച്ചാൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാകും.

     ഞെട്ടലോടെ ഓർക്കുന്ന കാര്യമാണ‌് നോട്ട‌് നിരോധനം. കേരളത്തിലെ സഹകരണ മേഖലയെ ശ്വാസംമുട്ടിച്ച‌് തകർക്കുന്ന നിലയിലേക്കാണോ നീങ്ങുന്നതെന്ന സംശയമുണ്ടായി. സഹകരണ ബാങ്കുകളിലെ നിക്ഷേപം പിൻവലിച്ച‌് മറ്റ‌് ബാങ്കുകളിൽ നിക്ഷേപിക്കണമെന്ന‌് പ്രചരിപ്പിച്ചു. സഹകരണ ബാങ്കുകളിൽ കള്ളപ്പണമാണുള്ളതെന്നും പ്രചാരണമുണ്ടായി.  വേറെ ചില ഉദ്ദേശ്യത്തോടെയാണ‌്  ഇത്തരം പ്രചാരണം അഴിച്ചുവിട്ടതെന്ന‌്  പിന്നീട‌്  മനസിലായി. ചില സംസ്ഥാനങ്ങളിൽ പ്രമുഖരുടെ ചുമതലയിലുള്ള  ബാങ്കുകളിൽ  കോടാനുകോടികളുടെ നിക്ഷേപം കുന്നുകൂടി.

   കേരളത്തിലെ സഹകരണ മേഖല സുതാര്യമാണ‌്. നിക്ഷേപത്തിന്റെ കാര്യത്തിൽ ആശങ്കയുണ്ടായപ്പോൾ  സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകി. ഇത‌് സഹകരണ മേഖലയ‌്ക്ക‌് വലിയ ആശ്വാസമായി‌. ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ‌് സഹകരണ മേഖലയിലുള്ളത‌്. വലിയതോതിൽ തൊഴിൽ നൽകുന്ന മേഖലകൂടിയാണിത‌്. 12 ലക്ഷം  പേർക്കാണ‌് സഹകരണ മേഖല നേരിട്ട‌് തൊഴിൽ നൽകുന്നതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2T8pOuJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages