സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ അനുകൂല ഗ്രൂപ്പുകളുടെ കലാപാഹ്വാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ അനുകൂല ഗ്രൂപ്പുകളുടെ കലാപാഹ്വാനം


കേരളത്തിൽ കലാപത്തിന‌് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായ ആഹ്വാനം. സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിലാണ‌് സർക്കാരിനും പൊലീസിനും സിപിഐ എമ്മിനുമെതിരെ സംഘടിത ആക്രമണങ്ങൾക്ക‌് ഇറങ്ങിത്തിരിക്കാൻ ആഹ്വാനമുള്ളത‌്. സിപിഐ‌ എം പ്രവർത്തകരുടെ വീടുകൾ കത്തിക്കണമെന്ന സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട‌്.

ശബരിമല കർമസേന, സേവ‌് ശബരിമല, രാഷ‌്ട്രീയ ബജ‌്‌രംഗ‌്ദൾ തുടങ്ങിയ ഗ്രൂപ്പുകളിലൂടെയാണിത‌്. തീവ്രവാദ സംഘടനയായ രാഷ്‌ട്രീയ ബജ്‌രംഗ്‌ദളിന്റെ പേരിലുള്ള വാട്‌സാപ്പ‌് ഗ്രൂപ്പിലാണ‌് എ കെ ജി സെന്റർ കത്തിക്കണമെന്നും ക്രമസമാധാനം തകർക്കണമെന്നും ആഹ്വാനമുള്ളത‌്. കലാപത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ ഈ ഗ്രൂപ്പിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. എസ് ശ്രീജിത്ത് എന്ന ആർഎസ്‌എസ്‌ പ്രവർത്തകനാണ്‌ ഈ ഗ്രൂപ്പിന്റെ അഡ്മിൻ. സംഘപരിവാർ നിയന്ത്രിക്കുന്ന ഇത്തരം അനവധി വാട്‌സാപ്പ്‌ ഗ്രൂപ്പുകളിൽ കലാപത്തിന്‌ ആസൂത്രണം ചെയ്യുന്ന ചർച്ചകൾ നടക്കുന്നുണ്ട‌്. 

പൊലീസ്‌ വാഹനങ്ങൾ നശിപ്പിക്കാനും കൂടുതൽപേരെ അണിനിരത്തി പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും ഗ്രൂപ്പിലെ സന്ദേശങ്ങളിൽ പറയുന്നു. പൊലീസ് തിരിച്ചടിച്ചാൽ പ്രത്യാക്രമണം ഭീകരമാക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. സന്നിധാനത്തേക്ക‌് പോവുകയും വരികയും ചെയ്യുന്ന പൊലീസ‌് വാഹനങ്ങളുടെ ടയറുകൾ നശിപ്പിക്കാൻ തക്കവണ്ണം റോഡുകളിൽ കുപ്പിച്ചിലും ആണിയും വിരിക്കണമെന്നാണ‌് രാഷ‌്ട്രീയ ബജ‌്‌രംഗ‌്ദൾ എന്ന വാട‌്സാപ്പ‌് ഗ്രൂപ്പിലെ സന്ദേശങ്ങളിലൊന്ന‌്. ശാരൂട്ടി എന്നപേരിൽ +966580752400 എന്ന നമ്പരിൽനിന്നാണ‌് പൊലീസിനെ ആക്രമിക്കാനുള്ള സന്ദേശം പ്രചരിച്ചത‌്. ഇത‌് വിദേശ നമ്പരാണ‌്.

‘‘ക്രമസമാധാനം നശിക്കണം. ഇത‌് നാട്ടിലെ എല്ലാവരുടെയും പ്രശ‌്നമായി മാറണം’’ എന്നാണ‌് മറ്റൊരു പോസ‌്റ്റ‌്. അഭിനന്ദ‌് എന്നയാളുടെ പേരിലുള്ള കണക്ഷനിൽനിന്നാണ‌് ഈ സന്ദേശം. ‘‘കേസ‌് ഭയക്കണ്ട, അയ്യപ്പനുവേണ്ടി ജീവൻ കളയൂ’’ എന്നാണ‌് ചാൻസ‌് ഗ്രൂപ്പ‌് ഇവന്റ‌് എന്നപേരിലുള്ള 9846777658 നമ്പരിൽനിന്ന‌് അയച്ച സന്ദേശം. ഗൂഢപദ്ധതികൾ ആസൂത്രണം ചെയ്യുന്ന മറ്റു ഗ്രൂപ്പുകളെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2FxhCBv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages